“ഇത് കുഞ്ചമൻ പോറ്റിയുടെ കഥയല്ല; ഈ പ്രായമുള്ള കുട്ടികൾക്ക് മുതൽ ചിത്രം കാണാം” ; എന്താണ് ശരിക്കും ഭ്രമയുഗം ? വെളിപ്പെടുത്തി സംവിധായകൻ

മമ്മൂട്ടി ആരാധകർ ഒന്നടങ്കം കാത്തിരിക്കുന്ന സിനിമയാണ് ഭ്രമയുഗം. മമ്മൂട്ടി വേറിട്ട ലുക്കിലെത്തുന്ന ചിത്രം ഹൊറർ ത്രില്ലർ ഗണത്തിൽപ്പെടുന്ന ഒന്നാണ്. പൂർണമായും ബ്ലാക് ആൻഡ് വൈറ്റിൽ റിലീസിന് ഒരുങ്ങുന്ന ചിത്രം സംവിധാനം ചെയ്യുന്ന രാഹുൽ സദാശിവൻ ആണ്. ഭ്രമയുഗത്തിൽ കുഞ്ചമൻ പോറ്റി എന്ന കഥാപാത്രത്തെയാണ് മമ്മൂട്ടി അവതരിപ്പിക്കുക എന്ന തരത്തിൽ നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. കത്തനാർ കഥകളിൽ ഉള്ളൊരു കഥാപാത്രമാണിത്. ഈ കഥാപാത്രത്തിന്റെ കഥയാകും സിനിമ പറയുന്നതെന്നും അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യത്തിൽ മറുപടിയുമായി എത്തിയിരിക്കുകയാണ് സംവിധായകൻ. 

Advertisements

‘ഭ്രമയു​ഗം പൂർണമായും ഫിക്ഷണൽ സ്റ്റോറിയാണ്. വേറെ ഒന്നും ഞങ്ങൾ അഡ്രസ് ചെയ്യുന്നില്ല. ഇത് കുഞ്ചമൻ പോറ്റിയുടെ കഥയല്ല. പതിമൂന്ന് വയസിന് മുകളിലുള്ള കുട്ടികൾക്കും കാണാൻ പറ്റുന്ന സിനിമയാണിത്. ചെറുതായിട്ട് ഒരു ഹൊറർ എലമെൻസ് ഉണ്ട്. പക്ഷേ ഇതൊരു സസ്പെൻസ് ത്രില്ലർ എന്നൊക്കെ പറയാം. ഒരു പിരീയ്ഡ് പടമാണ്. അത് ബ്ലാക് ആൻഡ് വൈറ്റിൽ കണ്ടാൽ എക്സ്പീരിയൻസ് വേറെ ആയിരിക്കും’, എന്നാണ് രാഹുൽ സദാശിവൻ പറയുന്നത്. 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ഭ്രമയു​ഗം എന്തുകൊണ്ട് ബ്ലാക് ആൻഡ് വൈറ്റിൽ എന്ന ചോദ്യത്തിന്, അതാണ് അതിന്റെ ഒരു നോവൽറ്റി. ഈ കാലത്ത് ബ്ലാക് ആൻഡ് വൈറ്റിൽ ഒരു സിനിമ കാണുക എന്നതാണ് അതിന്റെ എക്സൈറ്റിം​ഗ് ഫാക്ടർ എന്നാണ് രാഹുൽ മറുപടി നൽകിയത്. മമ്മൂട്ടിയോട് കഥ പറഞ്ഞപ്പോൾ അദ്ദേഹത്തിന് അത് ഇൻട്രസ്റ്റിം​ഗ് ആയിട്ട് തോന്നിയെന്നും ഉടൻ തന്നെ ചെയ്യാമെന്ന് ഏറ്റുവെന്നും രാഹുൽ പറയുന്നു. റേഡിയോ ഏഷ്യയോട് ആയിരുന്നു സംവിധായകന്റെ പ്രതികരണം. 

അതേസമയം, ഭ്രമയു​ഗം റിലീസ് ചെയ്യാൻ ഇനി ആറ് ദിവസം മാത്രമാണ് ബാക്കി. ഫെബ്രുവരി 15ന് ചിത്രം കാണികൾക്ക് മുന്നിലെത്തും. മമ്മൂട്ടിയുടെ മറ്റൊരു പകർന്നാട്ടം കാണാൻ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് ആരാധകരും. സിദ്ധാർത്ഥ് ഭരതൻ, അർജുൻ അശോകൻ, മണികണ്ഠൻ ആചാരി, അമാൽഡ ലിസ് എന്നിവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങൾ. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.