കളി പെനാലിറ്റിയിലേയ്ക്ക്; രണ്ടു ടീമുകളും അടിച്ചത് ഓരോ ഗോൾ വീതം; ക്വാർട്ടർ പെനാലിറ്റി ആവേശത്തിലേയ്ക്ക്

ഖത്തർ: ലോകകപ്പ് ഫുട്‌ബോളിൽ ക്രൊയേഷ്യ ബ്രസീൽ മത്സരം പെനാലിറ്റി ഷൂട്ടൗട്ടിലേയ്ക്ക്. നിശ്ചിത സമയത്ത് ഇരുടീമുകളും ഗോൾ രഹിത സമനിലയും, എക്‌സ്ട്രാ ടൈമിൽ രണ്ടു ടീമുകളും ഓരോ ഗോൾ നേടി സമനിലയും പാലിച്ചതോടെയാണ് കളി എക്‌സ്ട്രാ ടൈമിലേയ്ക്കു നീണ്ടത്.

Advertisements

എക്‌സ്ട്രാ ടൈമിന്റെ ആദ്യ പകുതിയിലെ ഇൻജ്വറി ടൈം അവസാനിക്കാൻ ഒരു മിനിറ്റ് മാത്രം ബാക്കി നിൽക്കെ വണ്ടർ ഗോളിലൂടെയാണ് നെയ്മർ ആദ്യം ബ്രസീലിനെ മുന്നിലെത്തിച്ചത്. നഖം കടിച്ചിരുന്ന ബ്രസീൽ ആരാധകർക്ക് ആശ്വാസമാകുകയായിരുന്നു ആ ഗോൾ. പന്തിനെ ബോക്‌സിനുള്ളിൽ വച്ച് കൈമാറിക്കളിച്ച നെയ്മർ അതിവേഗം മുന്നോട്ടോടിയെത്തി, ക്രൊയേഷ്യൻ പോസ്റ്റിന്റെ വലത് മൂലയിലേയ്‌ക്കെത്തി കാലിൽ കൊരുത്ത പന്ത് അതിവേഗം ഗോളിയുടെ തലയ്ക്കു മുകളിലൂടെ ചെത്തി വലയിലെത്തിച്ചു. ബോക്‌സിനു പിന്നിലൂടെ ഓടിയെത്തിയ നെയ്മറുടെ ആഘോഷത്തിൽ ബ്രസീൽ ആരാധകരും കളിക്കാരും ലോകം മുഴുവനും ഒപ്പം ചേർന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

എന്നാൽ, ഏതു നിമിഷവും ഗോൾ മടക്കാമെന്ന കടുത്ത ആത്മവിശ്വാസത്തിലാണ് ക്രൊയേഷ്യ കളിച്ചത്. ഗോൾ വീണതിന് ശേഷം കൃത്യമായി ഗിയർ ഷിഫ്റ്റ് നടത്തിയ ക്രൊയേഷ്യ അക്ഷരാർത്ഥത്തിൽ ഗോൾ വീഴ്ത്താനുള്ള ശ്രമം തന്നെയാണ് നടത്തിയത്. ആ അധ്വാനത്തിന് 117 ആം മിനിറ്റിൽ ഫലം കാണുകയും ചെയ്തു. ബ്രൂണോ പെറ്റ് കോവിക്കിന്റെ ഷോട്ട് ബ്രസീൽ പ്രതിരോധക്കാരന്റെ കാലിൽ തട്ടി വളഞ്ഞ് ബോക്‌സിൽ കയറുമ്പോൾ , മുഴുനീള ഡൈവ് ചെയ്ത അലിസണ് തടഞ്ഞു നിർത്താനായില്ല.

ആദ്യ പകുതി മുതൽ 90 മിനിറ്റ് വരെ മികച്ച അവസരങ്ങളൊന്നും തുറന്നെടുക്കാതെ ഇരുടീമുകളും സേഫ് സോണിൽ കളി മെനഞ്ഞതോടെ വീറും വാശിയുമില്ലാത്ത ആദ്യ പകുതിയായി ക്രൊയേഷ്യ ബ്രസീൽ മത്സരം മാറി. മത്സരത്തിന്റെ ഒരു ഘട്ടത്തിൽ പോലും മികച്ച നീക്കങ്ങൾ ഇരുടീമുകളും മെനഞ്ഞതേയില്ല. ബ്രസീലിന്റെ സുന്ദരമായ കളിയെ പലപ്പോഴും ബ്രേക്ക് ചെയ്ത് പാസുകളുടെ ചങ്ങലക്കണ്ണികൾ മുറിയ്ക്കുന്നതിൽ ക്രൊയേഷ്യൻ ഡിഫന്റർമാർ വിജയിച്ചതാണ് കളിയിൽ നിർണ്ണായകമായത്.

ക്രൊയേഷ്യൻ ബോക്‌സിൽ ലഭിച്ച പല മികച്ച അവസരങ്ങളും ഗോളാക്കി മാറ്റാനാവാതെ ബ്രസീൽ മുന്നേറ്റക്കാർ നിരാശരായതും ആദ്യ പകുതിയിൽ കണ്ടു. വീണു കിട്ടിയ അർദ്ധാവസരങ്ങൾ മാത്രമായിരുന്നു ഇതെല്ലാം. ആദ്യ പകുതിയിൽ ബ്രസീലിന് ഒന്നും ക്രൊയേഷ്യയ്ക്ക് രണ്ടും കോർണർവീതമാണ് ലഭിച്ചതെന്നറിയുപ്പോൾ തന്നെ മൂർച്ചയില്ലാത്ത ആക്രമണത്തെ വിലയിരുത്താനാവും.

Hot Topics

Related Articles