ഈ വർഷത്തെ ഓസ്കർ പുരസ്ക്കാര വേദിയിൽ മികച്ച നടനായി ബ്രണ്ടന്‍ ഫ്രേസര്‍. ദ വെയ്ല്‍ എന്ന സിനിമയിലെ അഭിനയത്തിനാണ് അംഗീകാരം. അമിത വണ്ണം കാരണം വീടിനുള്ളില്‍ കഴിയേണ്ടി വന്ന ചാര്‍ളിയുടെ കഥയാണ് ദ വെയ്ല്‍.
എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ് എന്ന ചിത്രത്തിലെ അഭിനയത്തിന് മിഷല്‍ യോ മികച്ച നടിയായും തിരഞ്ഞെടുക്കപ്പെട്ടു. മികച്ച സിനിമ – എവരിതിങ് എവരിവെയര്‍ ഓള്‍ അറ്റ് വണ്‍സ്. 7 പുരസ്കാരങ്ങളാണ് ചിത്രം വാരിക്കൂട്ടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
മികച്ച ഒറിജിനൽ സ്കോർ, മികച്ച പ്രൊഡക‌്‌ഷൻ ഡിസൈൻ, മികച്ച ഇന്റർനാഷനൽ ഫീച്ചർ ഫിലിം, മികച്ച ഛായാഗ്രഹണം എന്നീ വിഭാഗങ്ങളിൽ പുരസ്കാരങ്ങളുമായി ജെർമൻ ചിത്രമായ ‘ഓൾ ക്വയറ്റ് ഓൺ ദ് വെസ്റ്റേൺ ഫ്രന്റ്’ നേട്ടം കൊയ്തു. മികച്ച അവലംബിത തിരക്കഥ: വിമൻ ടോക്കിങ്
അതസമയം, ഓസ്കറിൽ ഇരട്ടനേട്ടമാണ് ഇന്ത്യ കൊയ്തത്. ഒറിജിനൽ സോങ് വിഭാഗത്തിൽ ആര്‍ആർആറിലെ ‘നാട്ടു നാട്ടു’വും, മികച്ച ഡോക്യുമെന്ററി ഹ്രസ്വചിത്ര വിഭാഗത്തിൽ ‘ദ് എലിഫന്റ് വിസ്പറേഴ്സ്’ പുരസ്കാരം നേടി.