ബ്രിട്ടീഷ് പാർലമെന്റ് തെരഞ്ഞെടുപ്പിൽ മിന്നും വിജയം കൈവരിച്ച് മലയാളിയായ സോജൻ ജോസഫ്. കൺസർവേറ്റീവ്പാർട്ടിയുടെ സിറ്റിങ്സീറ്റായ ആഷ്ഫോർഡിലാണ് ലേബർ പാർട്ടി സ്ഥാനാർത്ഥിയായ സോജൻ വിജയം നേടിയത്. ആദ്യമായാണ് ഒരു മലയാളി യുകെയിൽ ഈ സ്ഥാനത്തേക്ക് എത്തുന്നത്. സോജൻ 15262 വോട്ടും കൺസർവേറ്റീവ് സ്ഥാനാർഥി ഡാമിൻ ഗ്രീൻ 13483 വോട്ടുമാണ് നേടിയത്. ആഷ്ഫോർഡ് ബറോ കൗൺസിലിലെ കൗൺസിലറും എൻഎച്ച്എസിൽ മെന്റൽ ഹെൽത്ത് നഴ്സിങ് മേധാവിയുമാണ് സോജൻ ജോസഫ്.
കോട്ടയം കൈപ്പുഴ ചാമക്കാലായിൽ ജോസഫിന്റെയും പരേതയായ ഏലിക്കുട്ടിയുടെയും മകനാണ്. ഭാര്യ: ബ്രൈറ്റ ജോസഫ്. മക്കൾ: ഹാന്ന, സാറ, മാത്യു. ലണ്ടൻ > ബ്രിട്ടനിലെ പൊതുതെരഞ്ഞെടുപ്പില്‍ 14വർഷം നീണ്ടുനിന്ന കൺസർവേറ്റീവ്പാർട്ടിയുടെ ഭരണത്തിന് അന്ത്യം കുറിച്ച് ലേബര്‍പാര്‍ടി വന്‍ ഭൂരിപക്ഷത്തില്‍ അധികാരത്തിലേക്ക്. 650 അംഗ പാർലമെന്റിൽ 359സീറ്റും ലേബർപാർട്ടി നേടി. മൂന്നിലൊന്ന് സീറ്റുകളിലെ ഫലം പ്രഖ്യാപിച്ചപ്പോഴാണ് കേവലഭൂരിപക്ഷമായ 325 സീറ്റും മറികടന്ന് ലേബർപാർടി മുന്നേറിയിരിക്കുന്നത്. കൺസർവേറ്റീവ്പാർട്ടി വെറും 72 സീറ്റിലേക്കൊതുങ്ങി. 46 സീറ്റുമായി ലിബറൽഡെമൊക്രാറ്റ്പാർട്ടി മൂന്നാം സ്ഥാനത്തെത്തി. ഹോൽബോൺ ആൻഡ് സെന്റ് പാൻക്രാസ് സീറ്റിൽനിന്നും വിജയിച്ച ലേബർപാർട്ടിയുടെ കീർ സ്റ്റാർമാർ പ്രധാനമന്ത്രിയാകും. ലേബർപാർട്ടിക്കൊപ്പം നിന്നവരോട് സ്റ്റാർമാർ നന്ദി അറിയിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഋഷിസുനക് കൺസർവേറ്റീവ് പാർട്ടിയുടെ തോൽവി സമ്മതിച്ചു. ഋഷി സുനക് നേതൃത്വം നൽകുന്ന കൺസർവേറ്റീവ്പാർടി കനത്ത തോൽവി ഏറ്റുവാങ്ങി. തീവ്രവലുതപക്ഷ രാഷ്ട്രീയപാർട്ടിയായ റീഫോം യുകെ 13 സീറ്റ് നേടുമെന്നുമായിരുന്നു എക്സിറ്റ് പോൾ പ്രവചനം. എന്നാൽ യുകെ റിഫോം പാർട്ടിക്ക് 4സീറ്റ് മാത്രം. 14വർഷം നീണ്ടുനിന്ന തൊഴിലാളികൾക്ക് ദോഷകരമായ നയങ്ങൾ നടപ്പിലാക്കുകയും ജനക്ഷേമപദ്ധതികൾ വെട്ടിച്ചുരുക്കി അവിടുത്തെ നല്ലൊരുവിഭാഗം ജനങ്ങളെയും പട്ടിണിയിലേക്ക് തള്ളിവിട്ടതും തുടങ്ങി ഒട്ടേറെ ദ്രോഹനടപടികൾ നടത്തിയ കൺസർവേറ്റർപാർട്ടിയുടെ ഭരണത്തിനെതിരെ കടുത്ത ഭരണവിരുദ്ധവികാരമുണ്ടായി.
പരാജയത്തിന്റെ ഉത്തരവാദിത്തം തനിക്കാണെന്നും മാപ്പ് ചോദിക്കുന്നുവെന്നും അധികാരം നഷ്ടപ്പെടുന്ന പ്രധാനമന്ത്രി ഋഷി സുനക് പറഞ്ഞു.