തിരുവനന്തപുരം: തിരുവല്ലത്ത് വാക്കു തർക്കത്തെ തുടർന്ന് ചേട്ടൻ അനിയനെ കൊന്ന് കുഴിച്ചു മൂടി. രാജ് എന്നയാൾ ആണ് കൊല്ലപ്പട്ടത്. ഇയാളുടെ മൃതദേഹം വീടിന്റെ പിൻ ഭാഗത്തു നിന്നും കണ്ടെടുത്തു. സംഭവത്തിൽ സഹോദരൻ ബിനുവിനെ കസ്റ്റഡിയിലെടുത്തു.
മകനെ കാണാനില്ലെന്ന് അമ്മ നൽകിയ പരാതിയിലാണ് അന്വേഷണം തുടങ്ങിയത്. കൊന്നശേഷം മൃതദേഹം കുഴിച്ചിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. ഓണത്തിന് രാജിന്റെ അമ്മ ബന്ധുവീട്ടിലേക്ക് പോയിരുന്നു. തിരികെ വന്നപ്പോൾ മകൻ രാജിനെ കാണാനില്ലായിരുന്നു. തുടർന്ന് മകനെ കാണാനില്ലെന്ന് കാണിച്ച് രാജിന്റെ അമ്മ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിലാണ് രാജിന്റെ സഹോദരൻ ബിനുവിനെ പൊലീസ് ചോദ്യം ചെയ്യുന്നത്. നിരന്തരം ചോദ്യം ചെയ്തതിന്റെ അടിസ്ഥാനത്തിലാണ് സത്യം പുറത്തുവരുന്നത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സഹോദരനെ കൊന്ന് വീടിന്റെ പിറകിൽ കുഴിച്ച് മൂടിയെന്ന് ബിനു പൊലീസിന് മൊഴി നൽകി. ഇന്ന് രാവിലെയാണ് ബിനു കുറ്റസമ്മതം നടത്തിയത്. മൃതദേഹം കണ്ടെത്താനായിട്ടുണ്ട്. രാജിന് മാനസിക പ്രശ്നങ്ങൾ ഉള്ളതായി പൊലീസ് പറയുന്നു. അമ്മ ബന്ധുവീട്ടിലേക്ക് പോയ സമയത്ത് സഹോദരങ്ങൾ മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ഇരുവരും തമ്മിൽ തർക്കമുണ്ടാവുകയും രാജിനെ ബിനു തലയ്ക്കടിച്ച് കൊലപ്പെടുത്തുകയും ആയിരുന്നു. സംഭവത്തിൽ ബിനു പൊലീസ് കസ്റ്റഡിയിലാണ്.