ലണ്ടന്‍: ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തോടെ മരണാനന്തര നടപടികളിലും മാറ്റം വരും.
സ്കോട്ലന്‍ഡിലെ ബാല്‍മോറല്‍ കൊട്ടാരത്തില്‍ വച്ചാണ് എലിസബത്ത് രാജ്ഞിയുടെ മരണം സംഭവിച്ചിരിക്കുന്നത്. ഇതോടെയാണ് നടപടികള്‍ മാറുന്നത്. ബ്രിട്ടീഷ് രാജ്ഞി അന്തരിച്ചാല്‍ സ്വീകരിക്കേണ്ട നടപടികളെ കുറിച്ചുള്ള വിവരങ്ങള്‍ 1960ല്‍ തന്നെ തയാറാക്കിയിരുന്നു. കഴിഞ്ഞ വര്‍ഷമാണ് ഇതുസംബന്ധിച്ച വിവരങ്ങള്‍ പുറത്തായത്.
ബക്കിങ്ഹാം കൊട്ടാരത്തില്‍ വച്ചാണ് മരണമെങ്കില്‍ ‘ലണ്ടന്‍ ബ്രിഡ്ജ് ഇസ് ഡൗണ്‍’ എന്ന രഹസ്യ നാമത്തിലാണ് നടപടികള്‍ ലിസ്റ്റ് ചെയ്തിരുന്നത്. ബക്കിങ്ഹാം കൊട്ടാരത്തിനു പുറത്തെവിടെയെങ്കിലുമാണു മരണം സംഭവിക്കുന്നതെങ്കില്‍ നടപടികളില്‍ മാറ്റം വരും. അത്തരം സന്ദര്‍ഭങ്ങളില്‍ പാലിക്കേണ്ട നടപടി ക്രമങ്ങളും രേഖപ്പെടുത്തിവച്ചിരുന്നു. ഈ മാര്‍ഗരേഖ അനുസരിച്ച് സ്കോട്ലന്ഡില് വച്ച് ബ്രിട്ടീഷ് രാജ്ഞി മരിച്ചതോടെ ‘ഓപറേഷന് യൂണികോണ്‍’ എന്ന് വിളിക്കപ്പെടുന്ന നടപടി ക്രമങ്ങളായിരിക്കും പിന്തുടരുക.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സ്കോട്ലന്‍ഡിലെ ദേശീയ മൃഗമാണ് യൂണികോണ്‍. ഇംഗ്ലണ്ടിലെ ദേശീയ ചിഹ്നമായ സിംഹത്തോടൊപ്പം രാജകീയ അങ്കിയുടെ ഭാഗവുമാണ്. ബ്രിട്ടീഷ് രാജ്ഞിയുടെ മരണത്തിനു പിന്നാലെ ലണ്ടന്‍ ബ്രിഡ്ജ് ഇസ് ഡൗണ്‍ എന്ന മാര്‍ഗരേഖ സജീവമായിരുന്നു. ഇതനുസരിച്ച് മരണം സ്ഥിരീകരിച്ചു കഴിഞ്ഞാല്‍ രാജ്ഞിയുടെ പ്രൈവറ്റ് സെക്രട്ടറി പ്രധാനമന്ത്രിയെ വിളിച്ച് ലണ്ടന്‍ ബ്രിഡ്ജ് ഇസ് ഡൗണ്‍ എന്നാണ് പറയേണ്ടത്. ഈ മാര്‍ഗരേഖ അനുസരിച്ച് യുകെയില്‍ എല്ലായിടത്തും പതാക താഴ്ത്തിക്കെട്ടുകയും ബക്കിങ്ഹാം കൊട്ടാരത്തിന്റെ വെബ്സൈറ്റില്‍ കറുത്ത പശ്ചാത്തലത്തില്‍ മരണ വിവരം സ്ഥിരീകരിച്ചുള്ള അറിയിപ്പ് നല്‍കുകയും ചെയ്തു.
യുകെയുടെ ദേശീയ മാധ്യമമായ ബിബിസി (ബ്രിട്ടീഷ് ബ്രോഡ്കാസ്റ്റിങ് കോര്പറേഷന്) വിവരങ്ങള്‍ പുറത്തുവിടുകയും ബിബിസി അവതാരകന് കറുപ്പ് ധരിക്കുകയും ചെയ്തു. എന്നാല്‍ പുതിയ നടപടിക്രമം നിലവില്‍ വന്നതോടെ സംസ്കാര ചടങ്ങുകള്‍ ‘ഓപറേഷന് യൂണികോണ്‍’ പ്രകാരമാകും നടക്കുക.
ഓപറേഷന് യൂണികോണ്‍ മാര്‍ഗരേഖ അനുസരിച്ച് സ്കോട്ലന്ഡില് ആയിരിക്കുമ്ബോഴാണ് ബ്രിട്ടീഷ് രാജ്ഞിയുടെ മരണമെങ്കില്‍ പാര്‍ലമെന്റ്, രാജ്ഞിയുടെ എഡിന്‍ബര്‍ഗിലുള്ള ഔദ്യോഗിക വസതിയായ ഹോളിറൂഡ്ഹൗസ് കൊട്ടാരം, സെന്റ് ഗില്‍സ് കത്തീഡ്രല്‍ എന്നിവയായിരിക്കും പ്രധാന കേന്ദ്രങ്ങളെന്നു മാധ്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സ്കോട്ടിഷ് തലസ്ഥാനത്തെ ഏറ്റവും പ്രധാനപ്പെട്ട മധ്യകാല പള്ളികളില്‍ ഒന്നാണ് സെന്റ് ഗില്‍സ് കത്തീഡ്രല്‍. മാര്‍ഗ രേഖ അനുസരിച്ച് ബ്രിട്ടീഷ് രാജ്ഞിയുടെ ഭൗതിക ശരീരം സംസ്കാര ചടങ്ങുകള്‍ക്കായി ഹോളിറൂഡ്ഹൗസ് കൊട്ടാരത്തിലേക്ക് കൊണ്ടുവരും.