അനശ്വരയുടെ മരണത്തിന് കാരണം മതിയായ വഴിയില്ലാത്തത് ; ആദരാജ്ഞലികളർപ്പിക്കുവാനെത്തിയ മന്ത്രി വാസവനെ വഴിയിൽ തടഞ്ഞ് നാട്ടുകാരുടെ പ്രതിഷേധം

കോട്ടയം : ആദരാജ്ഞലികളർപ്പിക്കുവാനെത്തിയ 

മന്ത്രിയെ നാട്ടുകാർ വഴിയിൽ തടഞ്ഞു. സഹകരണ മന്ത്രി വി എൻ വാസവനെയാണ് നാട്ടുകാരുടെ നേതൃത്വത്തിൽ വഴിയിൽ തടഞ്ഞത്. ഇന്നലെ അയ്മനം കരീമഠത്ത് വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ മരണമടഞ്ഞ ഏഴാം ക്ലാസ് വിദ്യാർത്ഥിനി അനശ്വരയ്ക്ക് ആദരാഞ്ജലികൾ അർപ്പിക്കുവാൻ എത്തിയതായിരുന്നു മന്ത്രി .എന്നാൽ മന്ത്രിയെത്തിയതു കൂടെ പ്രതിഷേധത്തിലായ ജനങ്ങൾ വഴി പ്രശ്നം ചൂണ്ടിക്കാട്ടി മന്ത്രിയെ വഴിയിൽ തടയുകയായിരുന്നു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മതിയായ റോഡുകൾ പ്രദേശത്ത് ഇല്ലാത്തത് മൂലമാണ് അപകടമുണ്ടായതെന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം.വഴിയില്ലാത്തതിനാലാണ് അനശ്വര ഉൾപ്പെടുന്ന വിദ്യാർത്ഥികൾക്ക് വള്ളത്തിൽ സ്കൂളിൽ പോകേണ്ട ഗതികേട് ഉണ്ടാകുന്നതെന്ന് നാട്ടുകാർ പറഞ്ഞു.എന്നാൽ വഴിയുടെ നിർമ്മാണവുമായി ബന്ധപ്പെട്ട് ഒരിടപെടലും നടക്കുന്നില്ല എന്നും നാട്ടുകാർ ആരോപിക്കുന്നു സ്ഥലം എംഎൽഎ കൂടിയാണ്  വാസവൻ.

ഇന്നലെ രാവിലെയായിരുന്നു നാട്ടിലെ നടുക്കിയ അപകടം നടന്നത് അമ്മയ്ക്കും അനിയത്തിക്കും ഒപ്പം സ്കൂളിലേക്ക് പോവുകയായിരുന്നു അനശ്വര ബോട്ടിൽ വള്ളം തട്ടി ഉണ്ടായ അപകടത്തിൽ വെള്ളത്തിലേക്ക് വീഴുകയായിരുന്നു.അമ്മയും അനിയത്തിയും രക്ഷപ്പെട്ടെങ്കിലും  അനശ്വരയെ കണ്ടെത്തുവാൻ കഴിഞ്ഞിരുന്നില്ല. തുടർന്ന് നടത്തിയ തിരച്ചിലിന് ഒടുവിലാണ് അനശ്വരയെ സംഭവസ്ഥലത്തു നിന്നും ഏറെ ദൂരം മാറി മരിച്ച നിലയിൽ കണ്ടെത്തിയത്

Hot Topics

Related Articles