ബഫർ സോൺ :  സംസ്ഥാന സർക്കാരിന്റെ അലംഭാവം വരുത്തിയ വിന യെന്ന് ജോർജ് കുര്യൻ

എയ്ഞ്ചൽ വാലി: കേന്ദ്ര സർക്കാർ ആവശ്യപ്പെട്ട റിപ്പോർട്ടുകളും സ്ഥിതി വിവര കണക്കുകളും സമയബന്ധിതമായി നൽകാതെ വച്ച് താമസിപ്പിച്ച കേരള സർക്കാറിന്റെ അലംഭാവമാണ് ബഫർ സോൺ വിഷയത്തിൽ വിനയായതെന്ന് ബി.ജെ.പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ.  കാട്ടുപന്നിയെ വെടിവയ്ക്കുന്നതടക്കം കർഷക താല്പര്യത്തിന് ഒപ്പം നിലകൊണ്ടത് കേന്ദ്രത്തിലെ നരേന്ദ്ര മോദി സർക്കാരാണ് . ബഫർ സോണിൽ ഉൾപ്പെട്ട ജനവാസ മേഖലയിലെ ജനങ്ങളെ കൂടിയൊഴുപ്പിക്കാൻ ഒരു സർക്കാരിനും കഴിയില്ല. 

Advertisements

കുടിയൊഴുപ്പിക്കൽ ഭീഷണി നേരിടുന്ന എയ്ഞ്ചൽ വാലിയിലെ ജനങ്ങൾക്കൊപ്പം ബിജെപിയും നരേന്ദ്ര മോദി സർക്കാരും  ഉണ്ടാകും. കേന്ദ്ര ഗവൺമെന്റിനെ യാഥാർത്ഥ്യം ബോധ്യപ്പെടുത്താൻ ബി ജെ പി പ്രതിഞ്‌ജാബനദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ബിജെപി ജില്ലാ പ്രസിഡണ്ട് ലിജിൻ ലാൽ നയിച്ച ബഫർ സോൺ പദയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

മുണ്ടക്കയം മണ്ഡലം പ്രസിഡന്റ്‌ റോയ് ചാക്കോ അധ്യക്ഷത വഹിച്ചു.

ജാഥ ക്യാപ്റ്റൻ ബിജെപി ജില്ലാ പ്രസിഡന്റ്‌ ലിജിൻ ലാൽ, സംസ്ഥാന വൈസ് പ്രസിഡന്റ്‌ ഡോ ജെ പ്രമീള ദേവി, സംസ്ഥാന വക്താവ് അഡ്വ എൻ കെ നാരായണൻ നമ്പൂതിരി,ന്യൂനപക്ഷ മോർച്ച ദേശീയ സെക്രട്ടറി അഡ്വ നോബിൾ മാത്യു,എയ്ഞ്ചൽ വാലി സംരക്ഷണ സമിതിയുടെ നേതാവ് പി ജെ സെബാസ്റ്റ്യൻ, മലയരായ സമുദായ പ്രതിനിധി പി കെ ദിവാകരൻ,ബിജെപി ജില്ലാ ജനറൽ സെക്രട്ടറി മാരായ പി ജി ബിജുകുമാർ, എസ് രതീഷ്, മേഖല വൈസ് പ്രസിഡന്റ്‌മാരായ എൻ പി കൃഷ്ണ കുമാർ,ടി എൻ ഹരികുമാർ, ജില്ലാ വൈസ് പ്രസിഡന്റ്‌ മാരായ കെ പി ഭുവനേഷ്, എം ആർ അനിൽ കുമാർ,മിനർവ മോഹൻ,ജില്ലാ സെക്രട്ടറി മാരായ അഖിൽ രവീന്ദ്രൻ,സോബിൻ ലാൽ,വിനൂബ് വിശ്വം,ലേഖ അശോക്,ജില്ലാ ട്രഷറർ ഡോ ശ്രീജിത്ത്‌ കൃഷ്ണൻ,ജില്ലാ സെൽ കോഡിനേറ്റർ കെ ആർ സോജി, സുമിത് ജോർജ്,പൂഞ്ഞാർ മണ്ഡലം പ്രസിഡന്റ്‌ രാജേഷ് കുമാർ,

സി എൻ സുഭാഷ് തുടങ്ങിയവർ പങ്കെടുത്തു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.