തല്ല് കൊണ്ടാലും , വണ്ടി കത്തിച്ചാലും കുഴപ്പമില്ല: പൊലീസിന് ‘അതിഥി’ കളുമായി ഊഷ്മള ബന്ധം ഉണ്ടാകണം ! എഡിജിപിയുടെ സർക്കുലർ പൊലീസിന്റെ മനോവീര്യം വീണ്ടും തകർക്കുന്നു

ആലുവ : ക്രിസ്മസ് ദിനത്തിൽ പൊലീസിന്റെ തലയ്ക്ക് മുകളിൽ കയറി നിന്ന് താണ്ഡവമാടുകയും , ജീപ്പ് കത്തിക്കുകയും ചെയ്ത പ്രതികളുമായി ഊഷ്മള ബന്ധം ഉണ്ടാകണമെന്ന് സംസ്ഥാനത്തെ പൊലീസ് ഉന്നതന്റെ സർക്കുലർ. തല്ലും ചവിട്ടും അടിയും ഇടിയും കൊണ്ട പൊലീസുകാരുടെ വേദനയും മുറിവും കരിയും മുൻപാണ് സംസ്ഥാന പൊലീസിലെ ഉന്നതന്റെ വിവാദ സർക്കുലർ പുറത്തിറങ്ങിയിരിക്കുന്നത്.

Advertisements

സംസ്ഥാനത്തെ ഇതരസംസ്ഥാന തൊഴിലാളികളുമായി പൊലീസ് ഊഷ്മള ബന്ധം ഉണ്ടാക്കണമെന്നാണ് സർക്കുലറിലെ ഉള്ളടക്കം. ക്രമസമാധാന ചുമതലയുള്ള എ.ഡി.ജി.പി. വിജയ് സാഖറെയാണ് സർക്കുലർ പുറപ്പെടുവിച്ചിരിക്കുന്നത്. ഇതരസംസ്ഥാന തൊഴിലാളുകളുടെ സഹകരണം ഉറപ്പുവരുത്തണമെന്നും ഇവരോടുള്ള ഇടപെടൽ സൗഹൃദപരമാകണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

കിഴക്കമ്പലം സംഭവത്തിലെ ആശങ്കയെ തുടർന്ന് ഇതരസംസ്ഥാന തൊഴിലാളികൾ കേരളം വിട്ടുപോകാതിരിക്കാനുള്ള മുൻകരുതൽ നടപടിയുടെ ഭാഗമായാണ് പൊലീസുകാർക്കായി സർക്കുലർ ഇറക്കിയിരിക്കുന്നത്. ഡിവൈ.എസ്.പി.മാരും എസ്.എച്ച്.ഒ.മാരും ഇതരസംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകൾ സന്ദർശിക്കണം. ഹിന്ദിയും ബംഗാളിയും അറിയാവുന്ന ഉദ്യോഗസ്ഥർ അവരുമായി സംസാരിച്ച് വിവരങ്ങളറിയണം.

എന്തെങ്കിലും മോശം സംഭവമുണ്ടായാൽ അത് എല്ലാ തൊഴിലാളികളെയും ബാധിക്കുമെന്ന് അവരെ ബോധ്യപ്പെടുത്തണം. പൊലീസിന്റെ ഹെൽപ് ലൈൻ നമ്പറുകൾ തൊഴിലാളികൾക്ക് നൽകണമെന്നും നിർദേശിച്ചിട്ടുണ്ട്.

Hot Topics

Related Articles