കൊവിഡിന് പിന്നാലെ കൊള്ളയടിയും! കോട്ടയം ചന്തക്കടവിൽ നിർത്തിയിട്ടിരുന്ന ബസുകളിൽ നിന്നും ബാറ്ററി മോഷ്ടിച്ചു: മോഷണം പോയത് പതിനായിരങ്ങൾ വിലയുള്ള ബാറ്ററി

കോട്ടയം: ചന്തക്കടവിൽ നിർത്തിയിട്ടിരുന്ന സ്വകാര്യ ബസിൽ മോഷണം. പതിനായിരങ്ങൾ വില വരുന്ന രണ്ട് ബാറ്ററികളാണ് മോഷണം പോയത്. എറണാകുളം റൂട്ടിൽ സർവീസ് നടത്തുന്ന പടിയത്ത് , ശോഭ ബസുകളിൽ നിന്നാണ് ബാറ്ററി മോഷണം പോയത്. ഒരു ബാറ്ററിയ്ക്ക് 12000 ത്തോളം രൂപ വിലയുണ്ട്.

Advertisements

ചന്തക്കടവ് കേരള കൗമുദി റോഡിലെ മൈതാനത്താണ് ബസുകൾ പാർക്ക് ചെയ്യുന്നത്. ഇവിടെ സിസിടിവി ക്യാമറയും സുരക്ഷാ ജീവനക്കാരും ഉണ്ട്. ഇവരെല്ലാം ഉള്ളപ്പോഴാണ് കഴിഞ്ഞ ദിവസം ഇവിടെ എത്തിയ ബസ് ജീവനക്കാരും ഉടമകളും ബാറ്ററി മോഷണം പോയതായി കണ്ടെത്തിയത്. തുടർന്ന്, ഇവർ വിവരം വെസ്റ്റ് പൊലീസിൽ അറിയിച്ചു.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്ന് സ്ഥലത്ത് എത്തിയ വെസ്റ്റ് എസ്.ഐ ടി. ശ്രീജിത്തിൻ്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് പരിശോധന നടത്തി. തുടർന്ന്, പ്രദേശത്ത് നിന്ന് സി.സി.ടി.വി ക്യാമറാ ദൃശ്യങ്ങൾ പൊലീസ് ശേഖരിച്ചിട്ടുണ്ട്. സംഭവത്തിൽ ബസ് ഉടമകൾ പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

Hot Topics

Related Articles