തിരുവനന്തപുരം : സ്കൂൾ തുറക്കാനിരിക്കെ വിദ്യാർത്ഥികളുടെ യാത്രാ നിരക്ക് വർദ്ധിപ്പിക്കണമെന്ന് ആവിശ്യവുമായി ഉന്നയിച്ച പണിമുടക്കിൽ മാറ്റമില്ലെന്ന് അറിയിച്ച് ബസ് ഉടമകൾ . വിഷയം പരിഹരിക്കുവാൻ ഗതാഗത മന്ത്രിയുമായി നടത്തിയ ചർച്ച പരാജയപ്പെട്ടതോടെയാണ് തീരുമാനം.
സംസ്ഥാനത്ത് ജൂണ്‍ 7 മുതല്‍ നടത്തുമെന്ന് പ്രഖ്യാപിച്ച അനിശ്ചിതകാല ബസ് സമരം പിൻവലിക്കില്ലെന്ന് ബസുടമകൾ പറഞ്ഞു.
വിദ്യാര്‍ത്ഥികളുടെ മിനിമം കണ്‍സഷൻ 5 രൂപയാക്കണം,കണ്‍സഷൻ നിരക്ക് ടിക്കറ്റിന്റെ 50 ശതമാനമാക്കണം, കണ്‍സഷന് പ്രായപരിധി നിശ്ചയിക്കണം
ലിമിറ്റഡ് സ്റ്റോപ്പ് പെര്‍മിറ്റ് നിലനിര്‍ത്തണം എന്നിവയാണ് സ്വകാര്യ ബസുടമകള്‍ മുന്നോട്ട് വെക്കുന്ന ആവശ്യങ്ങള്‍. ചര്‍ച്ചയില്‍ ഈ ആവശ്യങ്ങള്‍ പരിഗണിക്കാമെന്ന് മാത്രമാണ് മന്ത്രി അറിയിച്ചത്. യാതൊരു ഉറപ്പും ലഭിച്ചില്ലെന്നും അതിനാല്‍ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനമെന്നും ടി. ഗോപിനാഥ് വ്യക്തമാക്കി.