കോട്ടയം : തിരുനക്കര ബസ് സ്റ്റാന്‍ഡ് ഷോപ്പിംഗ് കോംപ്ലക്സ് പൊളിച്ചു തുടങ്ങി. കെട്ടിടത്തിന്റെ മുകള്‍ത്തട്ട് പൊളിച്ചുമാറ്റുന്ന പ്രവൃത്തികളാണ് ഇപ്പോള്‍ നടക്കുന്നത്. ഇരുമ്പിൽ നിർമ്മിച്ചിക്കുന്ന മേൽക്കൂര പൊളിച്ച ശേഷം കെട്ടിടം പൊളിക്കൽ ആരംഭിക്കും. ഇതിന്റെ ആദ്യഘട്ടമായി വാതിലുകളും ജനാലകളും ഷട്ടറുകളും നീക്കം ചെയ്യും. തുടർന്ന് ആധുനിക യന്ത്ര സാമഗ്രികളുടെ സഹായത്തോടെ കോൺക്രീറ്റ് ഭാഗങ്ങൾ പൊളിക്കും.
കെട്ടിടം പൊളിക്കുന്നതിന് മുന്നോടിയായി ബസ് സ്റ്റാൻഡ് താത്കാലികമായി അടയ്ക്കുകയും ബസുകൾ വഴി തിരിച്ചു വിടുകയും ചെയ്തിട്ടുണ്ട്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അറുപതുവര്‍ഷം പഴക്കമുള്ള കെട്ടിടങ്ങളാണ് ബലക്ഷയത്തെത്തുടര്ന്നു പൊളിച്ചുമാറ്റുന്നത്. കഴിഞ്ഞ ബുധനാഴ്ച പൊളിക്കല്‍ നടപടികള്‍ ആരംഭിക്കേണ്ടതായിരുന്നു. വൈദ്യുതിബന്ധം ഇല്ലാതിരുന്നതിനാല്‍ നീണ്ടുപോകുകയായിരുന്നു. കെട്ടിടത്തിലേക്ക് താത്കാലിക കണക്ഷന് ലഭിച്ചശേഷമാണു പൊളിക്കല്‍ ആരംഭിച്ചിരിക്കുന്നത്. 60 വർഷത്തോളം പഴക്കമുള്ള കെട്ടിടങ്ങളാണ് പൊളിച്ച് നീക്കുന്നത്. കൊല്ലത്തെ വ്യാസന് അലയന്‍സ് സ്റ്റീല്‍ എന്ന കമ്ബനിയാണു കെട്ടിടം പൊളിക്കുന്നത്. ഒരു കോടി പത്തുലക്ഷം രൂപയ്ക്കാണ് കമ്ബനി കരാർ, എടുത്തിരിക്കുന്നത്.
മാനദണ്ഡങ്ങള്‍ക്ക് അനുസൃതമായ സുരക്ഷാ ക്രമീകരണം പാലിച്ചാണു പൊളിക്കല്‍. മുനിസിപ്പല്‍ എന്‍ജിനിയറുടെ മേൽനോട്ടത്തിലാണ് കെട്ടിടം പൊളിക്കൽ നടപടികൾ നടക്കുന്നത്.
കല്പക സൂപ്പർ മാർക്കറ്റും രാജധാനി ഹോട്ടലും പ്രവര്‍ത്തിക്കുന്ന കെട്ടിടങ്ങള്‍ ഒഴികെയുള്ള ഭാഗങ്ങളാണ് ഇപ്പോള്‍ പൊളിച്ചുനീക്കുന്നത്. കഴിഞ്ഞ ഒക്ടോബറിലാണ് അപകടഭീഷണിയിലാണെന്നു ചൂണ്ടിക്കാട്ടി ഹൈക്കോടതി നിര്‍ദേശപ്രകാരം തിരുനക്കര ബസ് സ്റ്റാന്‍ഡ് കെട്ടിടത്തിലെ വ്യാപാരികളെ ഒഴിപ്പിച്ചത്. പഴയ കെട്ടിടം പൂര്‍ണമായും പൊളിച്ചുനീക്കി ആധുനിക സൗകര്യങ്ങളോടെ പുതിയ കെട്ടിടം നിര്‍മിക്കാനാണ് നഗരസഭ പദ്ധതിയിടുന്നത്.