ചെവി വൃത്തിയാക്കാൻ ബഡ്സ് ഉപയോഗിക്കുന്നവരാണോ നിങ്ങൾ? എന്നാൽ ഇക്കാര്യങ്ങൾ അറിയുക

ചെവിയിലെ അഴുക്ക് കളയാൻ എന്തൊക്കെ മാർഗങ്ങളാണ് നിങ്ങൾ സ്വീകരിക്കാറുള്ളത്? ബഡ്‌സ്, കോഴിത്തൂവൽ, തീപ്പട്ടിക്കൊള്ളി, പിൻ, താക്കോൽ തുടങ്ങിയവ പലരും ഉപയോഗിക്കുന്നത് നിരന്തരം കാണാറുണ്ട്. എന്നാൽ ഇവ ഉപയോ​ഗിക്കുന്നത് നല്ലതല്ല.  കാരണം ഇവ ഉപയോ​ഗിക്കുമ്പോൾ അഴുക്ക് പോവില്ല എന്ന് മാത്രമല്ല ചെവിക്ക് വലിയ ആരോഗ്യ പ്രശ്‌നങ്ങൾ ഉണ്ടാവാനും സാധ്യതയുണ്ട്. കേൾവിക്കുറവ്, ചെവിയിൽ അണുബാധ എന്നിവയ്ക്കുള്ള സാധ്യത കൂട്ടുന്നു. 

Advertisements

‘ ചെവിക്കായം നീക്കം ചെയ്യാനായി ബഡ്സ് ഉപയോ​ഗിക്കുന്നത് നല്ലതല്ല. കാരണം, ബഡ്സ് ചെവിക്കുള്ളിൽ ഇടുമ്പോൾ  ചെവിക്കായം വീണ്ടും അകത്തേയ്ക്ക് നീങ്ങുകയാണ് ചെയ്യുന്നത്. ചെവിക്കായം കൂടുതൽ അകത്തേയ്ക്ക് പോയാൽ അണുബാധ ഉണ്ടാകാനുള്ള സാധ്യത കൂടുതലാണ്. മറ്റൊന്ന്, ബ്രോക്ക് വരാനും ഇയർ ഡ്രം പൊട്ടാനുമുള്ള സാധ്യതയുണ്ട്. ചെവിക്കുള്ളിലെ ചർമ്മം വളരെ ലോലമാണ്. അത് കൊണ്ട് തന്നെ ചർമ്മത്തിന് കേടുവരികയോ കേൾവിശക്തിയെ ബാധിക്കുകയോ ചെയ്യാം.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചില സമയങ്ങളിൽ ബഡ്സിന്റെ അറ്റം ചെവിക്കുള്ളിൽ കൊണ്ടിട്ടും ചെവിക്കുള്ളിൽ മുറിവ് ഉണ്ടാകാനുള്ള സാധ്യതയുണ്ട്. ഇയർ ഡ്രമിനെ സംരക്ഷിക്കുകയാണ് ചെവിക്കായം ചെയ്യുന്നത്. രണ്ട് തരത്തിലുള്ള ‍​ഗ്രന്ഥികളിൽ നിന്നാണ് ഇത് ഉണ്ടാകുന്നത്. ചെവിക്കായത്തെ Cerumen എന്നും വിളിക്കാറുണ്ട്. ceruminous gland, sebaceous glands ഈ രണ്ട് ​ഗ്രന്ഥികളിൽ നിന്നാണ് വാക്സ് ഉണ്ടാകുന്നതെന്നും ഡോ. ഡാനിഷ് സലീം പറഞ്ഞു. 

ചെവിക്കായം നീക്കം ചെയ്യാൻ ചെയ്യേണ്ടത്…

​​ഗ്ലസറിൻ, ഹൈഡ്രജൻ പെറോക്സൈഡ്, മിനറൽ ഓയിൽ എന്നിവ ഒന്നോ രണ്ടോ തുള്ളി മാത്രം ചെവിയിൽ ഒഴിച്ച് കൊടുക്കുക. അല്ലെങ്കിൽ ഒന്നോ രണ്ടോ തുള്ളി ചെറുചൂടുള്ള വെളിച്ചെണ്ണ ചെവിയിൽ ഒഴിച്ചും ചെവിക്കായം നീക്കം ചെയ്യാം. ചെവിക്കുള്ളിൽ നിന്ന് വേദനയോ ദുർ​ഗന്ധമോ വരുന്നുണ്ടെങ്കിൽ ഡോക്ടറെ കണ്ട് പരിശോധന നടത്തുക. 

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.