ബ്രഷ് ആൻ്റ് ബിയോൺഡ് : ഭിന്നശേഷി വിദ്യാർത്ഥികളുടെ കരകൗശലമേള ദേവമാതയ്ക്ക് നവ്യാനുഭവമായി

കുറവിലങ്ങാട്: ദേവമാതാ കോളെജിലെ സെൽ ഫോർ ഡിഫറൻറ്ലി ഏബിൾഡിൻ്റെ ആഭിമുഖ്യത്തിൽ, ഭിന്നശേഷി വിദ്യാർത്ഥികളുടെ കരകൗശല ഉത്പന്നങ്ങളുടെ പ്രദർശനവും വിപണനവും നടന്നു. ബോട്ടിൽ ആർട്ട്, പേപ്പർ ക്രാഫ്റ്റ്, ജലച്ചായ ചിത്രങ്ങൾ, മ്യൂറൽ പെയ്ൻ്റിംഗുകൾ തുടങ്ങിയ ഇനങ്ങൾ മേളയെ ആകർഷകമാക്കി. മിനു ബാബു, അമലാ വർഗ്ഗീസ് ,ലക്ഷ്മി രമേഷ്, ഡെയ്ൻ  കെ. ഫിലിപ്പ് എന്നിവരുടെ കലാസൃഷ്ടികളാണ് പ്രദർശിപ്പിച്ചത്.

Advertisements

 കുറവിലങ്ങാട് സബ് ഇൻസ്പെക്ടർ വിദ്യ വി. പ്രദർശനം ഉദ്ഘാടനം ചെയ്തു.കോളെജ് പ്രിൻസിപ്പൽ ഡോ.സുനിൽ സി.മാത്യു , വൈസ് പ്രിൻസിപ്പൽ ഫാ. ഡിനോയി കവളമ്മാക്കൽ, പ്രോഗ്രാം കോ ഓർഡിനേറ്റർ ഡോ. സി. ഫാൻസി പോൾ , സെൽ കോ ഓർഡിനേറ്റമാരായ  ഡോ. മിനി സെബാസ്റ്റ്യൻ ,ഡോ . ടോണി തോമസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.