തദേശ സ്വയം ഭരണ സ്ഥാപന ഉപതിരഞ്ഞെടുപ്പ് : മാഞ്ഞൂർ നില നിർത്തി യു.ഡി.എഫ്

കോട്ടയം : തദേശ സ്വയം ഭരണ സ്ഥാപനങ്ങളിലേയ്ക്കുള്ള ഉപതിരഞ്ഞെടുപ്പിൽ മാഞ്ഞൂർ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് യുഡിഎഫ് നിലനിർത്തി. കോൺഗ്രസിലെ സുനു ജോർജ് 252 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ വിജയിച്ചു.
കഴിഞ്ഞ തവണ കോൺഗ്രസിന് ഭൂരിപക്ഷം 112 വോട്ടായിരുന്നു.

Advertisements

കാണക്കാരി പഞ്ചായത്ത് ഒൻപതാം വാർഡിൽ എൽഡിഎഫ് അട്ടിമറി ജയം നേടി. കോൺഗ്രസിൻ്റെ സിറ്റിങ് സീറ്റ് സിപിഎം പിടിച്ചെടുത്തു. സിപിഎമ്മിൻ്റെ വി.ജി. അനിൽകുമാർ ജയിച്ചത് 338 വോട്ടിന്
വോട്ടിംഗ് നില
എൽഡിഎഫ്-622, യുഡിഎഫ്-284, ബിജെപി-60

Hot Topics

Related Articles