കോട്ടയം : കലാലയങ്ങളിൽ അക്രമ രാഷ്ട്രീയം ഒഴിവാക്കുന്നതിനായി വിദ്യാർത്ഥി പ്രതിനിധികളുടെ യോഗം ബന്ധപ്പെട്ട വിദ്യാഭ്യാസ വകുപ്പ് മന്ത്രിമാർ അടിയന്തിരമായി വിളിച്ചു ചേർക്കണമെന്ന് കെ എസ് സി എം സംസ്ഥാന ജനറൽ സെക്രട്ടറി അമൽ ചാമക്കാല.
കലാലയങ്ങളിൽ സ്ഥിരമായി അക്രമ രാഷ്രീയ പ്രവർത്തനങ്ങൾ നടത്തുന്നത് ഉചിതമല്ല. സംഘടന പ്രവർത്തനങ്ങൾ നടപ്പിലാക്കുന്നത് കൊലപാതക രാഷ്ട്രീയങ്ങളിലൂടെ ആയിരിക്കരുത്.
മാതാപിതാക്കന്മാർ വളരെ പ്രതീക്ഷകളോടെയാണ് കുട്ടികളെ വിദ്യാഭ്യാസത്തിനു വേണ്ടി കലാലയങ്ങളിൽ അയക്കുന്നത്.ഇത്തരത്തിൽ വിദ്യാലയങ്ങളിൽ ഉണ്ടാവുന്ന കൊലപാതകങ്ങൾ മൂലം നിരവധി മാതാപിതാക്കന്മാർക് മക്കളെ നഷ്ടപെടുന്നു. കലാലയങ്ങളിൽ സമാധാന അന്തരീക്ഷം ഉണ്ടാക്കുന്നതിനായി ഭരണ പ്രതിപക്ഷ രാഷ്ട്രീയ നേതൃതങ്ങളും വിവിധ വിദ്യാർത്ഥി സംഘടനകളും തയാറാകണമെന്നും അമൽ പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.