പാലാ : സന്മനസ് കൂട്ടായ്മയും പാലാ ജനമൈത്രി പൊലീസും സംയുക്തമായി ചേർന്ന് ക്യാൻസർ രോഗികൾക്കുള്ള ചികിത്സാ സഹായ വിതരണവും വിദ്യാഭ്യാസ സഹായവും പാലാ പുളിക്കക്കണ്ടത്തിൽ ഹോംസ്റ്റേയിൽ ഭാരത് സുരേഷ്‌ഗോപി എം .പി ഉദ്ഘാടനം ചെയ്തു. ജോസ് പാറെക്കാട്ട് അധ്യക്ഷത വഹിച്ചു.
മുഖ്യ അതിഥികളായി പാലാ ഡിവൈ.എസ്.പി ഷാജു ജോസ് , പാലാ എസ്.എച്ച്. ഒ കെ.പി തോംസൺ , തുടങ്ങിയവരും സന്മനസ് ജോർജ്(സന്മനസ് കൂട്ടായ്മ പ്രസിഡന്റ്), ബീറ്റ് ഓഫിസർ എ.എസ്.ഐ ആർ. സുദേവ്, ബീറ്റ് ഓഫിസർ പ്രഭു കെ ശിവറാം , ത്രേസ്യാമ്മ തോമസ് (സന്മനസ് കൂട്ടായ്മ സെക്രട്ടറി) ബിജു പുളിക്കക്കണ്ടം , രതീഷ് പാച്ചാത്തോട് , വിൽസൺ വടകര, തുടങ്ങിയവരും പങ്കെടുത്തു. ചടങ്ങിൽ സുരേഷ് ഗോപി തൻ്റെ വക 51 രോഗികൾക്കുള്ള ചികിത്സാ സഹായ തുക പാലാ ഡിവൈ.എസ്.പി ഷാജു ജോസിന് കൈമാറി.