ക്യാപ്റ്റനെ വീഴ്ത്താൻ ക്യാപ്റ്റനെത്തി ; രോഹിത്തിനെ വീഴ്ത്താനുള്ള പന്ത് സ്റ്റോക്സിലിപ്പോഴും സ്റ്റോക്കുണ്ട് ; ഹിറ്റ്മാൻ്റെ കുറ്റി പിഴുത് ഇംഗ്ലീഷ് നായകൻ 

ധരംശാല : ഇംഗ്ലണ്ടിനെതിരായ അഞ്ചാം ടെസ്റ്റില്‍ ഇന്ത്യ തകർപ്പൻ മുന്നേറ്റമാണ് നടത്തുന്നത്. ഇന്ത്യൻ നായകൻ രോഹിത് ശർമ്മയും ശുഭ്മൻ ഗില്ലും സെഞ്ച്വറി നേടി.ഇരുവരും തമ്മിലുള്ള കൂട്ടുകെട്ട് പൊളിക്കാൻ ആദ്യ സെഷനില്‍ ഇംഗ്ലണ്ടിന് കഴിഞ്ഞില്ല. പരിചയ സമ്പന്നരായ ബൗളർമാർ അടിവാങ്ങി കൂട്ടിയപ്പോള്‍ ക്യാപ്റ്റൻ ബെൻ സ്റ്റോക്സ് നേരിട്ടെത്തി.

Advertisements

2023 ജൂണിന് ശേഷം ആദ്യമായാണ് ബെൻ സ്റ്റോക്സ് ബൗളിംഗിനെത്തുന്നത്. ആദ്യ പന്തില്‍ തന്നെ ഇന്ത്യൻ നായകനെ സ്റ്റോക്സ് ക്ലീൻ ബൗള്‍ഡാക്കി. രോഹിതിന്റെ ഓഫ് സ്റ്റമ്ബ് തെറിക്കുന്നത് കണ്ട മാർക് വുഡ് സന്തോഷംകൊണ്ട് തലയില്‍ കൈവെച്ചു. 162 പന്തില്‍ 103 റണ്‍സെടുത്താണ് രോഹിത് ശർമ്മ മടങ്ങുന്നത്. നായകന് പിന്നാലെ ശുഭ്മൻ ഗില്ലും മടങ്ങി. 150 പന്തില്‍ 110 റണ്‍സെടുത്ത ഗില്ലിനെ ആൻഡേഴ്സണ്‍ ബൗള്‍ഡാക്കി. കർണാടകയുടെ മലയാളി താരം ദേവ്ദത്ത് പടിക്കല്‍ ഇപ്പോള്‍ ക്രീസിലുണ്ട്.

Hot Topics

Related Articles