മസ്തിഷ്ക മരണം നടന്നെന്ന റിപ്പോർട്ടിന്മേൽ അവയവദാനം ; എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിക്കെതിരെയും 8 ഡോക്ടർമാർക്കെതിരെയും കേസ്

കൊച്ചി : എറണാകുളം വി.പി.എസ് ലേക്‌ഷോർ ആശുപത്രിയിൽ മസ്തിഷ്ക മരണം നടന്നെന്ന റിപ്പോർട്ടിന്മേൽ അവയവദാനം. സംഭവവുമായി ബന്ധപ്പെട്ട് ലേക്‌ഷോർ ആശുപത്രിക്ക് എതിരെയും 8 ഡോക്ടർമാർക്കെതിരെയും കോടതി നോട്ടീസ് അയച്ചു.

Advertisements

വാഹനാപകടത്തിൽപ്പെട്ട വി.ജെ എബിൻ എന്ന പതിനെട്ടുകാരന് മസ്തിഷ്ക മരണം സംഭവിച്ചെന്ന റിപ്പോർട്ട് നൽകി, വിദേശികൾക്ക് അവയവദാനം നടത്തി എന്ന പരാതിയിലാണ് എറണാകുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യൽ മജിസ്‌ട്രേറ്റ് എല്‍ദോസ് മാത്യു അന്വേഷണത്തിന് ഉത്തരവ് ഇട്ടിരിക്കുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തലയിൽ രക്തം കട്ടപിടിക്കുമ്പോൾ തലയോട്ടിയിൽ സുഷിരമുണ്ടാക്കി അത് നീക്കം ചെയ്യുന്ന പ്രാഥമിക ചികിത്സ നടന്നില്ലെന്നും, മരണശേഷം അവയവങ്ങൾ വിദേശികൾക്ക് ദാനം ചെയ്തതിൽ സധാരണഗതിയിൽ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചില്ല എന്നും നിരീക്ഷിച്ചാണ് കോടതി പ്രതികൾക്ക് സമൻസ് അയച്ചത്.

സംഭവത്തിൽ ചട്ടലംഘനം നടന്നിട്ടുണ്ടെന്നും, ദുരൂഹതയുണ്ടെന്നും ആരോപിച്ചുകൊണ്ട് എറണാകുളം ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റിനു മുന്നിൽ കൊല്ലം സ്വദേശിയായ ഡോക്ടർ ഗണപതിയാണ് പരാതിയുമായി എത്തിയത്. മഞ്ചേരി, തിരുവനന്തപുരം മെഡിക്കൽ കോളേജുകളിലെ ഡോക്ടർമാരെ കോടതി വിസ്തരിക്കുകയും പ്രഥമദൃഷ്ട്യാ ആരോപണത്തിൽ കഴമ്പുണ്ടെന്ന് കണ്ടെത്തുകയും ചെയ്തു.

രക്തം കട്ടപിടിക്കാതിരിക്കാനുള്ള പ്രാഥമിക ചികിത്സ രണ്ട് ആശുപത്രികളും നൽകിയതായി രേഖകളിലൊന്നുമില്ലെന്നും, വിദേശികൾക്ക് അവയവദാനം നടത്തുമ്പോൾ പാലിക്കേണ്ട നടപടിക്രമങ്ങൾ പാലിച്ചിട്ടില്ലെന്നും ഡോക്ടർ ഗണപതി ചൂണ്ടിക്കാണിക്കുന്നു.

2009 നവംബര് 29 ന് ഇടുക്കി ഉടുമ്പൻചോലയിൽ വച്ച് വാഹനാപകടത്തിൽ ഗുരുതരപരിക്കേറ്റ വി.ജെ എബിനെ ആദ്യം കോതമംഗലം മാർ ബസേലിയസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചങ്കിലും പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി ലേക്‌ഷോർ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. അടുത്ത ദിവസം തന്നെ മസ്തിഷ്കമരണം സംഭവിച്ചെന്ന് പറഞ്ഞ് ഡോക്ടർമാർ അവയവദാനം നടത്തി.

അതേസമയം, ആരോപണങ്ങൾ നിഷേധിച്ച ലേക് ഷോർ ആശുപത്രി തങ്ങളുടെ ഭാഗം കേൾക്കാതെയാണ് കോടതി അന്വേഷണത്തിന് ഉത്തരവിട്ടതെന്നും, നിരപരാധിത്വം കോടതിയെ ബോധിപ്പിക്കുമെന്നും പറഞ്ഞു. ഹ്യൂമൻ ഓർഗൻ ട്രാൻസ്‌പ്ലാന്റ് റൂൾ അനുസരിച്ചുള്ള എല്ലാ പരിശോധനകളും നടത്തിയിട്ടുണ്ടെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.

സർക്കാർ ഏജൻസിയായ സൊസൈറ്റി ഫോർ ഓർഗൻ റിട്രീവൽ ആൻഡ് ട്രാൻസ്‌പ്ലാന്റേഷൻ നൽകിയ നിർദേശങ്ങൾ അനുസരിച്ച് എല്ലാ നടപടിക്രമങ്ങളും പൂർത്തിയാക്കിയാണ് അവയവദാനം നടത്തിയത്. എബിന്റെ അമ്മ സമ്മതപത്രത്തിൽ ഒപ്പിട്ടു നൽകിയിരുന്നു എന്നും ആശുപത്രി അധികൃതർ പറയുന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.