കോട്ടയം: പാലാ ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിനെതിരേ കേസെടുക്കാന്‍ ഉത്തരവ്. കുറവിലങ്ങാട് പൊലീസിന് നിര്‍ദേശം നല്‍കി പാലാ മജിസ്ട്രേറ്റ് കോടതിയാണ് ഉത്തരവിറക്കിയത്. കുറവിലങ്ങാട് പള്ളിയിലെ വിവാദ പ്രസംഗവുമായി ബന്ധപ്പെട്ടാണ് കേസ്.
‘ മുസ്ലീങ്ങള്‍ അല്ലാത്തവര്‍ ഇല്ലാതാകണമെന്നാണ് ജിഹാദി ഗ്രൂപ്പുകളുടെ ലക്ഷ്യം. ഇതര മതസ്ഥരായ യുവതികള്‍ ഐഎസ് ക്യാമ്പില്‍ എങ്ങനെ എത്തിയെന്ന് പരിശോധിച്ചാല്‍ ഇക്കാര്യങ്ങള്‍ മനസിലാകും. കത്തോലിക്ക യുവാക്കളില്‍ മയക്ക് മരുന്ന് ഉപയോഗം വ്യാപകമാക്കാന്‍ പ്രത്യേകം ശ്രമങ്ങള്‍ നടക്കുന്നുണ്ട് ‘- കുറവിലങ്ങാട് പള്ളിയില്‍ പ്രസംഗിക്കവേ ബിഷപ്പ് നടത്തിയ ഈ വിവാദ പരാമര്‍ശം പിന്നീട് വലിയ ചര്‍ച്ചകള്‍ക്ക് വഴിവച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഓള്‍ ഇന്ത്യ ഇമാംസ് കൗണ്‍സില്‍ കോട്ടയം ജില്ലാ പ്രസിഡന്റ് നല്‍കിയ ഹര്‍ജിയിലാണ് ഉത്തരവ്. മതസ്പര്‍ദ്ധ വളര്‍ത്തുന്ന അടക്കമുള്ള കുറ്റങ്ങള്‍ചുമത്തിയാകും പൊലീസ് കേസെടുക്കുക.