പത്തനംതിട്ട: കേരള സർക്കാർ അംഗീകൃത ഡിഗ്രി / തത്തുല്യ കോഴ്സുകൾ, പി.ജി, പ്രൊഫഷണൽ കോഴ്സുകൾ എന്നിവയിൽ നേരിട്ടോ, വിദൂര വിദ്യാഭ്യാസം/ പാരലൽ വിദ്യാഭ്യാസം വഴിയോ ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർഥികൾക്ക് ക്യാഷ് അവാർഡ് നൽകുന്ന വിജയാമൃതം പദ്ധതിക്ക് അപേക്ഷ ക്ഷണിച്ചു. അപേക്ഷകർ 40 ശതമാനം മുകളിൽ ഭിന്നശേഷിയുള്ളവരും ഡിഗ്രി / തത്തുല്യ കോഴ്സുകൾക്ക് ആർട്സ് വിഷയങ്ങൾക്ക് 60 ശതമാനം, സയൻസ് വിഷയങ്ങൾക്ക് 80 ശതമാനം മാർക്കും, പി.ജി, പ്രൊഫഷണൽ കോഴ്സുകൾക്ക് 60 ശതമാനം മാർക്കും നേടിയിരിക്കണം.
അപേക്ഷകർ ആദ്യ അവസരത്തിൽ തന്നെ കോഴ്സ് പാസായവരും 2020-21 വർഷത്തിൽ കോഴ്സ് പൂർത്തികരിച്ചവരുമായിരിക്കണം. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി നവംബർ 10. കൂടുതൽ വിവരങ്ങൾക്ക് പ്രവർത്തി സമയങ്ങളിൽ ജില്ല സാമൂഹ്യ നീതി ഓഫീസുമായി ബന്ധപ്പെടുക. ഫോൺ- 0468 2325168.