ഭോപ്പാല്‍: രാജ്യത്ത് ജാതി സെന്‍സസ് അനിവാര്യമാണെന്നും, കേന്ദ്രത്തില്‍ കോണ്‍ഗ്രസ് അധികാരത്തിലെത്തിയാല്‍, രാജ്യത്തെ പിന്നാക്ക വിഭാഗങ്ങളുടെ കൃത്യമായ എണ്ണം അറിയുന്നതിനായി ജാതി സെന്‍സസ് നടത്തുമെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. നിയമസഭ തിരഞ്ഞെടുപ്പ് നടക്കാനിരിക്കുന്ന മധ്യപ്രദേശില്‍ കോണ്‍ഗ്രസ് ജന്‍ ആക്രോശ് യാത്രയെ അഭിസംബോധന ചെയ്യവെയാണ് രാഹുല്‍ ഇക്കാര്യം വ്യക്തമാക്കിയത്.
എന്ത് കൊണ്ട് വനിതാ സംവരണ ബില്ലില്‍ പിന്നാക്ക സംവരണം മോദി നല്‍കിയില്ല. കോണ്‍ഗ്രസിന്റെ മൂന്ന് മുഖ്യമന്ത്രിമാര്‍ പിന്നാക്കവിഭാഗത്തില്‍ നിന്നുള്ളവരാണെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. ലോക്സഭ തിരഞ്ഞെടുപ്പ് അടുക്കവേ ബിജെപി ഹിന്ദുത്വ രാഷ്ട്രീയത്തിനെതിരെ പിന്നാക്ക രാഷ്ട്രീയം ഉയര്‍ത്തിപ്പിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.