‘താരപുത്രി ആയതിന്‍റെ പ്രത്യേക പരിഗണനയില്ല , സിനിമയിൽ അവസരം വേണമെങ്കിൽ കിടക്ക പങ്കിടാൻ തന്നോട് ആവശ്യപ്പെട്ടിട്ടുണ്ട്’ : വരലക്ഷ്മി ശരത് കുമാർ

മികച്ച കഥാപാത്രങ്ങളിലൂടെ സിനിമ ലോകത്ത് സ്വന്തമായ ഒരു ഇടം കണ്ടുപിടിച്ച നടിയാണ് തമിഴിലെ പ്രശസ്ത നടന്‍ ശരത് കുമാറിന്റെ മകൾ വരലക്ഷ്മി ശരത് കുമാർ. എന്നാൽ വരലക്ഷ്മിയുടെ പുതിയ വെളിപ്പെടുത്തൽ സിനിമ ലോകം ഞെട്ടലോടെയാണ് കേൾക്കുന്നത്. താരപുത്രി ആയത് കൊണ്ട് തനിക്ക് പ്രത്യേക പരിഗണനയൊന്നുമില്ലെന്നും അവസരം വേണമെങ്കിൽ പലരുടെയും കൂടെ കിടക്കേണ്ട അവസ്ഥയാണെന്നുമാണ് വരലക്ഷ്മി വെളിപ്പെടുത്തിയത്.

Advertisements

തന്റെ ഏറ്റവും പുതിയ സിനിമയുടെ  പ്രമോഷന്‍ പരിപാടിയില്‍ സംസാരിക്കവേ ഒരു അഭിമുഖത്തില്‍ വരലക്ഷ്മി ഇക്കാര്യം പുറത്ത് വിട്ടത്. താരങ്ങളുടെ മക്കളായിട്ടുള്ള സെലിബ്രിറ്റികള്‍ക്ക് ഇത്തരം പ്രശ്നങ്ങള്‍ ഉണ്ടാകാറില്ലെന്നും അവര്‍ സിനിമാ മേഖലയില്‍ വളരെ സുരക്ഷിതർ ആണെന്നാണ് പലരും കരുതുന്നത്. സത്യത്തില്‍ അങ്ങനെയല്ലെന്നാണ് വരലക്ഷ്മി പറയുന്നത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താന അടക്കം ഉള്ളവരോട് കിടക്ക പങ്കിടാന്‍ ആവശ്യപ്പെടുന്ന ഒരു പതിവ് സിനിമാ ലോകത്തുണ്ട്. ഇതു മൂലം പല സിനിമകളിലും അഭിനയിക്കാനുള്ള അവസരം എനിക്ക് നഷ്ടപ്പെട്ടു. മാത്രമല്ല, ഞാന്‍ വളരെ പതുക്കെ വളര്‍ന്ന് വരാനുണ്ടായ കാരണവും ഇതാണ്.

എന്റെ തത്വങ്ങളൊക്കെ ലംഘിച്ച് നടന്‍, സംവിധായകന്‍, നിര്‍മാതാവ് എന്നിവരുമായി കിടക്ക പങ്കിടുകയാണെങ്കില്‍ സിനിമയില്‍ നല്ല വേഷം ലഭിക്കുമെന്നായിരുന്നു ഓഫര്‍. അങ്ങനെ ലഭിക്കുന്ന ഒരവസരം പോലും എനിക്ക് വേണ്ടെന്നാണ് അവരോട് പറഞ്ഞതെന്ന് വരലക്ഷ്മി വ്യക്തമാക്കുന്നു.

കുറഞ്ഞ കാലം കൊണ്ട് തന്നെ തെന്നിന്ത്യയിലെ ഒട്ടുമിക്ക ഭാഷകളിലും അഭിനയിച്ചിട്ടുള്ള നടിയാണ് വരലക്ഷ്മി. തമിഴിന് പുറമെ മലയാളം, തെലുങ്ക് ഭാഷകളിലും നടി സജീവമാണ്. സ്ഥിരം റൊമാന്റിക് നായിക കഥാപാത്രങ്ങളില്‍ നിന്നും മാറി കുറച്ച് ബോള്‍ഡ് ലുക്കുള്ള വേഷങ്ങളാണ് വരലക്ഷ്മി ഇതുവരെ ചെയ്തിട്ടുള്ളത്.

കസബ എന്ന ചിത്രത്തിലൂടെയാണ് വരലക്ഷ്മി മലയാളത്തിലേക്ക് എത്തുന്നത്. പിന്നീട് കാറ്റ്, മാസ്റ്റര്‍പീസ് തുടങ്ങിയ ചിത്രങ്ങളിലും വരലക്ഷ്മി അഭിനയിച്ചു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.