ഇന്നലെയാണ് പൂച്ചയെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയത്. റോഡരികില്‍ അവശയായി ഇരിക്കുന്നത് കണ്ട പൂച്ചയെ രാജന്റെ മകള്‍ പരിശോധിച്ചപ്പോഴാണ് ശരീരത്തില്‍ നിന്നും രക്തം വാര്‍ന്നുപോകുന്നത് ശ്രദ്ധയില്‍പ്പെട്ടത്. ശരീരത്തില്‍ പെല്ലറ്റ് കുടുങ്ങിയ പൂച്ചയെ ആദ്യം വൈക്കത്തുള്ള മൃഗാശുപത്രിയില്‍ എത്തിച്ചെങ്കിലും വിദഗ്ധ ചികിത്സായ്ക്കായി കോട്ടയം മൃഗാശുപത്രിയില്‍ എത്തിച്ചു. നിലവില്‍ ഡ്രിപ് നല്‍കിയിരിക്കുന്ന പൂച്ച
തീര്‍ത്തും അവശയാണ്. മുമ്പ് വളര്‍ത്തിയിരുന്ന ഇവരുടെ 15 ലധികം പൂച്ചകളെയും പലപ്പോഴായി ചത്ത നിലയില്‍ കണ്ടെത്തിയിട്ടുണ്ട്. ഇനി ഇത്തരം നടപടികുണ്ടാകാതിരിക്കാന്‍ നിയമസഹായം നേടാനുള്ള തീരുമാനത്തിലാണ് ദമ്പതികള്‍.
Advertisements