General News
General News
കോട്ടയം നഗരമധ്യത്തിൽ നാഗമ്പടത്ത് ഓക്സിജൻ ഷോറൂമിന് സമീപത്ത് തീപിടുത്തം : തീ കത്തിയത് വൈദ്യുതി പോസ്റ്റിൽ : അപകടം ഒഴിവായി
കോട്ടയം : നാഗമ്പടം ഓക്സിജൻ ഷോറൂമിന് സമീപത്തെ വൈദ്യുതി പോസ്റ്റിൽ തീപിടുത്തം. അപ്രതീക്ഷിതമായി വൈദ്യുതി പോസ്റ്റിൽ തീ പടർന്നതോടെ നാട്ടുകാരും പരിഭ്രാന്തിയിലായി. അഗ്നിരക്ഷാസേന എത്തിയാണ് തീ കെടുത്തിയത്. വ്യാഴാഴ്ച രാവിലെ പത്തരയോടെ നാഗമ്പടം...
Crime
തിരുവനന്തപുരം കല്ലമ്പലത്തെ കൊലപാതകം: അജികുമാറിനെ കൊലപ്പെടുത്തിയത് പ്രതി ഒറ്റയ്ക്ക്; സംഭവത്തിൽ ദുരൂഹത നീങ്ങുന്നില്ല
തിരുവനന്തപുരം: കല്ലമ്പലത്തെ കൊലപാതകത്തിൽ അജികുമാറിനെ കൊലപ്പെടുത്തിയത് ബിനുരാജ് ഒറ്റയ്ക്ക്, മറ്റാർക്കും പങ്കില്ലെന്ന് പൊലീസ്. തിരുവനന്തപുരം കല്ലമ്പലത്ത് പൊതുമരാമത്ത് ഉദ്യോഗസ്ഥൻ അജികുമാറിനെകൊലപ്പെടുത്തിയത് അയൽവാസി ബിനുരാജ് ഒറ്റയ്‌ക്കെന്ന് പൊലീസ്.കൊലപാതകത്തിൽ സുഹൃത്ത് സംഘത്തിലെ മറ്റാർക്കും പങ്കില്ലെന്നും പൊലീസ്...
General News
തലച്ചോറും ഹൃദയവും പ്രവർത്തനക്ഷമമായി! വാവാ സുരേഷിന്റെ ആരോഗ്യ സ്ഥിതി മെച്ചപ്പെട്ടു; ആശ്വാസകരമായി സുരേഷിന്റെ സ്ഥിതി
കോട്ടയം: തലച്ചോറിന്റെയും ഹൃദയത്തിന്റെയും പ്രവർത്തനം മെച്ചപ്പെട്ടതോടെ മൂർഖന്റെ കടിയേറ്റ വാവസുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു. പാമ്പുകടിയേറ്റതിനെ തുടർന്ന് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന വാവസുരേഷിന്റെ ആരോഗ്യനില മെച്ചപ്പെട്ടു.തലച്ചോറിൻറെ പ്രവർത്തനത്തിലും കാര്യമായ പുരോഗതിയുണ്ടായിട്ടുണ്ടെന്നാണ്...
General News
വനിതകള്‍ക്ക് സൗജന്യമായി ഫുള്‍സ്റ്റാക്ക്,ബ്ലോക് ചെയിന്‍ കോഴ്‌സുകള്‍ പഠിക്കാം; കെ-ഡിസ്‌ക് അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം: കേരള സംസ്ഥാന ഡെവലപ്മെന്റ് ആന്‍ഡ് ഇന്നവേഷന്‍ സ്ട്രാറ്റജിക് കൗണ്‍സില്‍ (കെ-ഡിസ്‌ക്) സഹകരണത്തോടെ ഐസിറ്റി അക്കാദമിയും കേരള ബ്ലോക്ക് ചെയിന്‍ അക്കാദമിയും ഓണ്‍ലൈനായി നടത്തുന്ന എബിസിഡി(ആക്‌സിലറേറ്റഡ് ബ്ലോക്‌ചെയിന്‍ കൊംപീറ്റന്‍സി ഡവലപ്‌മെന്റ് ) കോഴ്‌സിലേക്ക്് അപേക്ഷ ക്ഷണിച്ചു. ഫുള്‍സ്റ്റാക് ഡെവലപ്മെന്റ്,ബ്ലോക്ക് ചെയിന്‍ എന്നീ രണ്ട് സര്‍ട്ടിഫിക്കേഷന്‍ പ്രോഗ്രാമുകളാണ് കോഴ്‌സില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് അവരുടെ അഭിരുചിയനുസരിച്ച് ഇഷ്ടമുള്ള പ്രോഗ്രാം തിരഞ്ഞെടുക്കാം. പെണ്‍കുട്ടികള്‍ക്ക് 100 ശതമാനവും ആണ്‍കുട്ടികള്‍ക്ക് 70 ശതമാനവും സ്‌കോളര്‍ഷിപ്പ് ലഭിക്കും. എന്‍ജിനീയറിംഗ്, സയന്‍സ് ബിരുദധാരികള്‍ക്കും മൂന്നു വര്‍ഷ എന്‍ജിനീയറിങ് ഡിപ്ലോമക്കാര്‍ക്കും വര്‍ക്കിംഗ് പ്രൊഫഷണലുകള്‍ക്കും അപേക്ഷിക്കാം. ഫെബ്രുവരി 24 ന് നടക്കുന്ന പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിലാകും വിദ്യാര്‍ത്ഥികളെ തിരഞ്ഞെടുക്കുക.ന്യൂമറിക്കല്‍ എബിലിറ്റി, ലോജിക്കല്‍ റീസണ്‍, കംപ്യൂട്ടര്‍ സയന്‍സ് ബേസിക്സ് തുടങ്ങിയ വിഷയങ്ങളെ അടിസ്ഥാനപ്പെടുത്തിയാകും പരീക്ഷ. കേരള സര്‍ക്കാരിന് കീഴിലുള്ള ഐസിറ്റി അക്കാദമി നടത്തുന്ന ഫുള്‍സ്റ്റാക്ക് ഡെവലപ്പ്‌മെന്റ് കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിക്കുന്നവര്‍ക്ക് ടിസിഎസ് അയോണില്‍ വെര്‍ച്വല്‍ ഇന്റേണ്‍ഷിപ്പ് സൗകര്യവും ലഭിക്കും.കേരള ഡിജിറ്റല്‍ സര്‍വ്വകലാശാലയ്ക്ക്( ഡിയുകെ) കീഴിലുള്ള കേരള ബ്ലോക്ക് ചെയിന്‍ അക്കാദമി വിഭാവനം ചെയ്ത ബ്ലോക്ക് ചെയിന്‍ കോഴ്‌സില്‍ അസോസിയേറ്റ്, ഡെവലപ്പര്‍, ആര്‍ക്കിടെക്ച്ചര്‍ എന്നിങ്ങനെ ത്രീ ലെവല്‍ സര്‍ട്ടിഫിക്കറ്റ് പ്രോഗ്രാമുകളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വിദ്യാര്‍ത്ഥികള്‍ക്ക് ബ്ലോക്ക് ചെയിന്‍ രംഗത്തെ അറിവിന്റെ അടിസ്ഥാനത്തില്‍ അനുയോജ്യമായ ലെവലില്‍ പ്രവേശനം നേടാം. കോഴ്‌സ് വിജയകരമായി പൂര്‍ത്തീകരിച്ച വിദ്യാര്‍ത്ഥികള്‍ക്ക് ആഗോളതലത്തിലുള്ള നൂറിലധികം മുന്‍നിര കമ്പനികളില്‍ ഇതിനോടകം പ്ലേസ്‌മെന്റ് ലഭിച്ചിട്ടുണ്ട്.അന്താരാഷ്ട്ര തലത്തില്‍ഏറ്റവും കൂടുതല്‍ തൊഴില്‍ സാധ്യതയുള്ള മേഖലകളില്‍ മുന്‍നിരയിലുളള ബ്ലോക് ചെയിന്‍,ഫുള്‍സ്റ്റാക്ക് രംഗങ്ങളില്‍ മികച്ച കരിയര്‍ ആഗ്രഹിക്കുന്നവര്‍ക്ക് www.abcd.kdisc.kerala.gov.in എന്ന വിലാസത്തില്‍ അപക്ഷകള്‍ ഫെബ്രുവരി 19 വരെ സമര്‍പ്പിക്കാം. കൂടുതല്‍ വിവരങ്ങള്‍ക്ക്- 0471-2700813, 7594051437.
General News
ബൈക്കിൽ പോകുന്നവരാണോ.? എങ്കിൽ ഹെൽമറ്റ് വാങ്ങുമ്പോൾ ഈ കാര്യങ്ങൾ ശ്രദ്ധിക്കുക
കൊച്ചി: പല കാരണങ്ങൾ കൊണ്ട് നിരവധി പേരാണ് വർഷം തോറും ബൈക്ക് അപകടങ്ങളിൽ മരിക്കുന്നത്. കൃത്യമായ സുരക്ഷാ ക്രമീകരണങ്ങളോടെ വണ്ടി ഓടിക്കുകയാണെങ്കിൽ നമുക്ക് ഒരു പരിധി വരെ അപകടങ്ങൾ തടയാൻ സാധിക്കും.ബൈക്ക് ഓടിക്കുമ്‌ബോൾ...