കുറവിലങ്ങാട്: കത്തോലിക്കാ കോൺഗ്രസ് 106 മത് ജന്മദിന ആഘോഷങ്ങൾ മെയ് 11, 12 തീയതികളിൽ അരുവിത്തുറയിൽ
നടക്കും. 11ന് ഉച്ചയ്ക്ക് 1.00 ന് തൃശൂർ കത്തീഡ്രലിൽ നിന്നു പതാകപ്രയാണം ആരംഭിക്കും. ഉച്ചകഴിഞ്ഞ് 3.45ന് കുറവിലങ്ങാട്ടുനിന്നു നിധീരിക്കൽ
മാണിക്കത്തനാരുടെ ഛായാ ചിത്രം
സംവഹിച്ചുകൊണ്ടുള്ള പ്രയാണവും വൈകുന്നേരം 4.30ന് രാമപുരത്ത് എത്തിച്ചേരും. തുടർന്ന്
പാറേമ്മാക്കൽ ഗോവർണദോറുടെ ഛായാചിത്രവും
ദീപശിഖയും കൂടി പാലായിലൂടെ 5.30ന് അരുവിത്തുറയിൽ എത്തിച്ചേരും. 6.00ന് ഗ്ലോബൽ പ്രിസിഡന്റ് അഡ്വ. ബിജു പറയന്നിലം പതാക ഉയർത്തും. തുടർന്ന് വർക്കിംഗ് കമ്മിറ്റി മീറ്റിംഗ് നടക്കും. 12നു
രാവിലെ 10ന് കേന്ദ്രസഭാ പ്രതിനിധികളുടെ
സമ്മേളനം. ഉച്ചകഴിഞ്ഞു 2.30ന് അരുവിത്തുറ സെന്റ് ജോർജ് കോളജിന്റെ മുൻവശത്തുനിന്ന് ആരംഭിക്കുന്ന റാലി കോളജ് പാലം കടന്ന് പൂഞ്ഞാർ – പാലാ ഹൈവേയിൽ പ്രവേശിച്ച് കടുവാമൂഴി, വടക്കേക്കര, സെൻട്രൽ ജംഗഷൻ വഴി അരുവിത്തുറ പള്ളി
മൈതാനിയിൽ പ്രവേശിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
തുടർന്ന് അരുവിത്തുറ പള്ളി അങ്കണത്തിൽ
പൊതുസമ്മേളനത്തിൽ ഗ്ലോബൽ പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിക്കും. പാലാ ബിഷപ് മാർ ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യും. കത്തോലിക്കാ കോൺഗ്രസ് ലെഗേറ്റ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ മുഖ്യപ്രഭാഷണം നടത്തും, മാർ ജോസ് പുളിക്കൽ, മാർ ജോൺ നെല്ലിക്കുന്നേൽ, മാർ തോമസ് തറയിൽ എന്നിവർ സന്ദേശങ്ങൾ നൽകും.പാലാ രൂപത പ്രസിഡന്റ് ഇമ്മാനുവൽ നിധീരി തുടങ്ങിയവർ പ്രസംഗിക്കും.