കൊച്ചി: സിബിഐ രജിസ്റ്റർ ചെയ്ത ഭൂമി തട്ടിപ്പ് കേസിൽ പ്രതിയായ നേതാവിനെ കേരള കോൺഗ്രസ് എമ്മിന്റെ ജില്ലാ നേതൃത്വത്തിലേയ്ക്ക് എത്തിക്കാൻ നീക്കം നടക്കുന്നതായി ആരോപണം. ഇടുക്കി വട്ടവട വില്ലേജിൽ നടന്ന ഭൂമി തട്ടിപ്പ് കേസിലും, ആൾമാറാട്ട കേസിലും പ്രതിയാക്കപ്പെട്ട കേരള കോൺഗ്രസ് നേതാവിനെയാണ് ഇപ്പോൾ എറണാകുളം ജില്ലാ നേതൃത്വത്തിൽ പ്രതിഷ്ഠിക്കാൻ നീക്കം നടക്കുന്നതെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. കേരള കോൺഗ്രസ് എം ജില്ലാ ഓഫിസ് സെക്രട്ടറിയായ ടോമി ജോസഫിനെതിരെയാണ് ഇപ്പോൾ ആരോപണം ഉയർന്നിരിക്കുന്നത്.
എറണാകുളം ജില്ലയിൽ കോതമംഗലം സ്വദേശിയായ ടോമി ജോസഫിനെതിരെ വിവിധ കോടതികളിൽ കേസുകൾ നിലവിലുണ്ടെന്നാണ് ആരോപണം ഉയർന്നിരിക്കുന്നത്. ഭൂമി തട്ടിപ്പ് കേസുകളുമായി ബന്ധപ്പെട്ടാണ് ഇദ്ദേഹത്തിന് എതിരെ വിവിധ കോടതികളിൽ എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം പുരോഗമിക്കുന്നത്. ഇദ്ദേഹത്തിനെതിരെ 2019 ൽ രജിസ്റ്റർ ചെയ്ത മറ്റൊരു കേസിൽ ഹൈക്കോടതിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിൽ സിബിഐ അന്വേഷണം പുരോഗമിച്ചു വരികയാണ്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ദേവികുളം കോടതിയിൽ, വട്ടവട വില്ലേജിൽ നടന്ന ഭൂമി തട്ടിപ്പ്, ആൾമാറാട്ടം എന്നിവയിൽ കേസെടുത്തു അന്വേഷണം പൂർത്തിയാക്കി കോടതിയിൽ നിന്നും വിധി വരാൻ ഇരിക്കുകയാണ്. ആൾമാറാട്ടം നടത്തി വ്യാജരേഖ ചമച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ചതിലും കോടതി വിധിപ്രകാരം പോലീസ് അന്വേഷണം നടന്നു വരികയാണ്. ഇതുകൂടാതെ മറ്റു ആറ് കേസുകളിൽ സംസ്ഥാനത്തെ വിവിധ കോടതികളിൽ വിസ്തരത്തിൽ ഇരിക്കുകയാണ്. ടോമി ജോസഫ് കേസുകളെ നേരിടുന്നതിനായി ഭരണകകക്ഷിയായ കേരള കോൺഗ്രസ് (എം ) ജില്ലാ തലപ്പത്തു കേറിപ്പട്ടുവാൻ ശ്രമം നടത്തിവരുന്നതായാണ് ഈ കേസുകളിൽ ഉൾപ്പെട്ടവർ ആരോപിക്കുന്നത്.
കേരള കോൺഗ്രസ് (എം ) പാർട്ടിയുടെ സംസ്ഥാനീ സമ്മതതുടുകൂടിയാണോ ഈ നീക്കം എന്നത് മറ്റു രാഷ്ട്രിയ പാർട്ടികൾ ഉറ്റുനോക്കുന്നു. അഞ്ചു വർഷം മുൻപ് മാത്രം കേരള കോൺഗ്രസിന്റെ ഭാഗമായി മാറിയ ടോമി ജോസഫിന്റെ അതിവേഗമുള്ള വളർച്ചയാണ് കേരള കോൺഗ്രസ് പ്രവർത്തകരിൽ ആരോപണം ശക്തമാക്കിയിരിക്കുന്നത്. ഈ സാഹചര്യത്തിൽ തനിക്കെതിരായ കേസുകൾ ഒതുക്കി തീർക്കാൻ ടോമി ജോസഫ് കേരള കോൺഗ്രസ് ബന്ധം ഉപയോഗിക്കുമോ എന്ന സംശയമാണ് ഉയരുന്നത്.