ഏത് പ്രായത്തിൽ ഉള്ളവർക്കും ബാധിക്കാവുന്ന ഒരു ക്യാൻസർ ആണ് സെര്‍വിക്കല്‍ ക്യാന്‍സര്‍. സെർവിക്സിൽ ആരംഭിക്കുന്ന കോശങ്ങളുടെ വളർച്ചയാണ് സെർവിക്കൽ ക്യാൻസർ. യോനിയുമായി ബന്ധിപ്പിക്കുന്ന ഗർഭാശയത്തിൻറെ താഴത്തെ ഭാഗമാണ് സെർവിക്സ്. എച്ച്പിവി എന്ന് വിളിക്കപ്പെടുന്ന ഹ്യൂമൻ പാപ്പിലോമ വൈറസിന്റെ വിവിധ സ്‌ട്രെയിനുകൾ മിക്ക സെർവിക്കൽ ക്യാൻസറുകൾക്കും കാരണമാകുന്നു.
സ്തനാര്‍ബുദം, സെര്‍വിക്കല്‍ ക്യാന്‍സര്‍ പോലുള്ള അവസ്ഥകളെല്ലാം ഏത് പ്രായത്തില്‍ വേണമെങ്കിലും ബാധിക്കാം. ഇക്കാര്യം തിരിച്ചറിയുകയും ലക്ഷണങ്ങള്‍ നേരത്തെ തന്നെ കണ്ടെത്തുകയും ചെയ്യുകയാണെങ്കില്‍ ഫലപ്രദമായ ചികിത്സ നല്‍കാനും സാധിക്കും.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
യോനിയിലൂടെ അസാധാരണമായ രീതിയിൽ രക്തസ്രാവമുണ്ടാകുന്നത് സെർവിക്കൽ ക്യാൻസറിന്റെ ഒരു ലക്ഷണമാണ്. ഗർഭാശയത്തിനുള്ളിൽ കാൻസർ കോശങ്ങൾ പടർന്നു തുടങ്ങുന്നതാണ് ഇത്തരത്തിൽ രക്തസ്രാവം ഉണ്ടാകുന്നതിന് കാരണം.
ശാരീരിക ബന്ധത്തിന് ശേഷം ചെറിയ തോതിലുള്ള സ്പോട്ടിംഗ് അല്ലെങ്കിൽ അമിതമായ ബ്ലീഡിംഗ് എന്നിവ കാണുകയാണെങ്കിൽ അത് സെർവിക്കൽ ക്യാൻസറിന്റെ ലക്ഷണമാകാം. അമിതമായ രക്തസ്രാവം ഉണ്ടാകുകയാണെങ്കിൽ തീർച്ചയായും ഒരു ഡോക്ടറെ കണ്ട് പരിശോധന നടത്തേണ്ടതാണ്.
വജൈനൽ ഭാഗത്ത് നിന്ന് സ്രവങ്ങൾ പുറത്ത് വരുന്നത് സാധാരണമാണ്. എന്നാൽ അസാധാരണമായ രീതിയിൽ ഡിസ്ചാർജ് ഉണ്ടാകുന്നത് സെർവിക്കൽ കാൻസറിന്റെ ലക്ഷണമായാണ് പറയുന്നത്. പെൽവിക് ഭാഗത്ത് വേദന അനുഭവപ്പെടുന്നതാണ് മറ്റൊരു ലക്ഷണം.