ചെസ് ഒളിമ്ബ്യാഡില്‍ സ്വർണം നേടി : പ്രധാനമന്ത്രിയെ കാണാൻ ചെസ് ടൂർണമെന്റ് ഉപേക്ഷിച്ച്‌ വിദിത്ത് ഗുജറാത്തി 

ന്യൂഡല്‍ഹി : ചെസ് ഒളിമ്ബ്യാഡില്‍ സ്വർണം നേടിയ ഇന്ത്യൻ താരങ്ങളും പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായുള്ള കൂടിക്കാഴ്ചയില്‍ പങ്കെടുക്കാൻ വേണ്ടി അസർബൈജാനിലെ ചെസ് ടൂർണമെന്റ് ഉപേക്ഷിച്ച്‌ മടങ്ങിയെത്തി വിദിത്ത് ഗുജറാത്തി. ബുഡാപെസ്റ്റില്‍ നടന്ന ചെസ് ഒളിമ്ബ്യാഡില്‍ ഓപ്പണ്‍ വിഭാഗത്തില്‍ സ്വർണം നേടിയ ഇന്ത്യൻ ടീമില്‍ അഗമാണ് വിദിത്ത്.

Advertisements

ഒളിമ്ബ്യാഡ് കഴിഞ്ഞ് വിദിത്ത് നേരേ പോയത് അസർബൈജാനിലെ ബാക്കുവിലേക്കാണ്. അവിടെ വ്യൂഗർ ഗഷിമോവ് മെമ്മോറിയല്‍ ചെസ് സൂപ്പർ ടൂർണമെന്റില്‍ പങ്കെടുക്കുകയായിരുന്നു ലക്ഷ്യം. ഈ ടൂർണമെന്റിലെ നിലവിലെ ജേതാവാണ് വിദിത്ത്. ബാക്കുവിലെത്തിയപ്പോഴാണ് ഒളിമ്ബ്യാഡ് ജേതാക്കളെ അനുമോദിക്കാൻ പ്രധാനമന്ത്രി വ്യാഴാഴ്ച ( ഇന്ന് ) സമയം നല്‍കിയിരിക്കുന്നതായി അറിയിപ്പ് ലഭിച്ചത്. ഇതോടെ കിരീടം നിലനിറുത്താൻ നില്‍ക്കാതെ പ്രധാനമന്ത്രിയെക്കാണാൻ ഡല്‍ഹിക്ക് തിരിക്കുകയായിരുന്നു വിദിത്ത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

താരം തന്നെയാണ് ഇക്കാര്യം സോഷ്യല്‍ മീഡിയയിലൂടെ അറിയിച്ചത്. പ്രധാനമന്ത്രിയെ കാണാൻ ലഭിച്ച അവസരത്തില്‍ താൻ അതീവ സന്തുഷ്ടനാണെന്നും അത് ഒഴിവാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും വിദിത്ത് അറിയിച്ചു. ടൂർണമെന്റില്‍ വിദിത്തിന് പകരം സംഘാടകർ മറ്റൊരു ഇന്ത്യൻ താരം അരവിന്ദ് ചിദംബരത്തെ ഉള്‍പ്പെടുത്തിയിട്ടുണ്ട്.

Hot Topics

Related Articles