പഞ്ചായത്ത് റോഡുകൾ സഞ്ചാരയോഗ്യമല്ല ;  കേരളപ്പിറവി ദിനത്തിൽ ഉപവാസവുമായി കൂരോപ്പട പഞ്ചായത്തിലെ കോൺഗ്രസ് മെമ്പർമാർ

കൂരോപ്പട : കേരളപ്പിറവി ദിനത്തിൽ വ്യത്യസ്ത സമരവുമായി പഞ്ചായത്തംഗങ്ങൾ . കൂരോപ്പട പഞ്ചായത്തിലെ കോൺഗ്രസ് പഞ്ചായത്തംഗങ്ങളാണ് വിവിധ ആവിശ്യങ്ങളുന്നയിച്ച് ഉപവാസ സമരത്തിനൊരുങ്ങുന്നത്.  സഞ്ചാരയോഗ്യമല്ലാതായി മാറിയ പഞ്ചായത്ത് റോഡുകൾ അടിയന്തിരമായി  സഞ്ചാരയോഗ്യമാക്കുക. ജലമിഷൻ പ്രവർത്തനം കാര്യക്ഷമമാക്കുക. പഞ്ചായത്തിന്റെ കെടുകാര്യസ്ഥത അവസാനിപ്പിക്കുക. ജനങ്ങൾക്ക് സമയബന്ധിതമായി സേവനം ലഭ്യമാക്കുക. എന്നീ ആവശ്യങ്ങൾ ഉന്നയിച്ച് നവംബർ 1 ന് രാവിലെ 10 മുതൽ പഞ്ചായത്ത് ഓഫീസിന് മുൻപിൽ കോൺഗ്രസ് പഞ്ചായത്ത് അംഗങ്ങളായ അനിൽ കൂരോപ്പട, ബാബു വട്ടുകുന്നേൽ, കുഞ്ഞൂഞ്ഞമ്മ കുര്യൻ, സന്ധ്യാ സുരേഷ്, അമ്പിളി മാത്യൂ, സോജി ജോസഫ് എന്നിവർ ഉപവസിക്കുന്നു.

Hot Topics

Related Articles