ചങ്ങനാശേരി: പെരുന്നയിൽ ആരാധനാലയത്തിൽ മോഷണം. പെരുന്ന സെൻ്റ് ആൻ്റണീസ് പള്ളിയിയുടെ വാതിൽ തകർത്താണ് മോഷണം നടന്നത്. കഴിഞ്ഞ ദിവസം രാത്രി 11.30 ന് ശേഷമാണ് മോഷണം നടന്നതെന്നാണ് സൂചന. വാതിലിൻ്റെ ഓടാമ്പൽ തകർത്ത് വാതിലിനു കുറുക്കെ അകത്തു നിന്നും ഇട്ടിരുന്ന ഇരുമ്പുപട്ട നീക്കിയാണ് ഉള്ളിൽ കടന്നത്.
മാതാവിൻ്റയും അന്തോണിസ് പുണ്യവാൻ്റയും രൂപത്തിനു മുൻപിലുള്ള നേർച്ചപ്പെട്ടികളും പള്ളിയുടെ മുൻവശത്തുള്ള നേർച്ചപ്പെട്ടിയുടെയും താഴുകൾ തകർത്തു. 19000 രൂപ നഷ്ടപ്പെട്ടതായാണ് പ്രാഥമിക വിലയിരുത്തൽ. പള്ളിയുടെ സങ്കീർത്തിയിലും പരിസരത്തുമുള്ള മേശകളും അലമാരകളും കള്ളൻ തുറന്നു നോക്കിയിട്ടുണ്ട്. കുർബാനയ്ക്ക് ഉപയോഗിക്കുന്ന തിരുവസ്ത്രങ്ങൾ അലമാരയിൽ നിന്നും വെളിയിൽ ഇട്ട നിലയിലായിരുന്നു.മറ്റു വസ്തുക്കളൊന്നും മോഷണം പോയിട്ടില്ല.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പൊലീസ് നായ് മണം പിടിച്ച് പള്ളിയിൽ നിന്നും പഴയ ആയൂർവേദാശുപത്രി റോഡിൽ വടക്കോട്ട് ഒരു വീടിൻ്റെ മുൻവശം വരെയായി. ഇവിടെ രാത്രി 9.30 യ്ക്ക് ഒരാൾ നിൽക്കുന്നത് കണ്ട് ബഹളം വയ്ക്കുകയും അവിടെ നിന്നും ഓടി പോയിരുന്നു. ടീ ഷർട്ട് ധരിച്ചിരുന്നു. പോലീസ് പള്ളിയുടെ സമീപമുള്ള വീട്ടിലെ സി സി ടി വി പരിശോധിച്ചപ്പോൾ ഇയാൾ കടന്നു പോയതായി കണ്ടെത്തിയിട്ടുണ്ട്.