ചങ്ങനാശേരി പൂവത്തെ ദൃശ്യം മോഡൽ കൊലപാതകം; ആലപ്പുഴയിൽ നിന്നും കാണാതായ യുവാവ് അവസാനം വിളിച്ചത് ചങ്ങനാശേരി സ്വദേശിയെ; നിർണ്ണായക വിവരങ്ങൾ ജാഗ്രതാ ന്യൂസിന്

ചങ്ങനാശേരി: ചങ്ങനാശേരി പൂവത്ത് ദൃശ്യം മോഡൽ കൊലപാതകത്തിൽ നിർണ്ണായക വിവരങ്ങൾ പുറത്ത്. ആലപ്പുഴയിൽ നിന്നും കാണാതായ ആലപ്പുഴ സ്വദേശിയായ ബിന്ദുമോനെ കൊലപ്പെടുത്തി വീടിനുള്ളിൽ കുഴിച്ചിട്ടതായാണ് സംശയിക്കുന്നത്. വീടിനുള്ളിൽ കുഴിച്ചതായും, അടുത്തിടെ കോൺക്രീറ്റിംങ് നടത്തിയതായുമുള്ള വിവരങ്ങളും പൊലീസ് സംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് പൊലീസ് സംഘം ഇപ്പോൾ അന്വേഷണം ആരംഭിച്ചിരിക്കുന്നത്. ആർഡിഒയുടെ നിർദേശാനുസരണം ചങ്ങനാശേരി തഹസീൽദാർ സ്ഥലത്ത് എത്തിയ ശേഷമാവും ഇനി വീട് കുഴിച്ച് പരിശോധന നടത്തുക.

Advertisements

ഒരാഴ്ച മുൻപാണ് ആലപ്പുഴ സ്വദേശിയായ ബിന്ദുമോനെ കാണാതായത്. ഇതു സംബന്ധിച്ചു ആലപ്പുഴ നോർത്ത് പൊലീസിൽ പരാതിയും ബന്ധുക്കൾ നൽകിയിരുന്നു. ഇയാളുമായി ബന്ധപ്പെട്ട് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് ഇയാളുടെ ടവർ ലൊക്കേഷൻ ചങ്ങനാശേരി ഭാഗത്ത് കണ്ടെത്തിയത്. ചങ്ങനാശേരി ഭാഗത്ത് പൊലീസ് നടത്തിയ അന്വേഷണത്തിൽ അവസാനമായി ബിന്ദുമോൻ വിളിച്ചത് പൂവം സ്വദേശിയെ ആണെന്നു കണ്ടെത്തി. തുടർന്നു, ഇയാളുടെ വീട്ടിൽ പൊലീസ് പരിശോധന നടത്തിയെങ്കിലും ഇയാളെ കണ്ടെത്താൻ സാധിച്ചില്ല. തുടർന്ന് പ്രദേശത്ത് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസങ്ങളിൽ വീട്ടിൽ നിർമ്മാണ പ്രവർത്തനങ്ങൾ നടന്നതായും, വീടിന്റെ തറ കുഴിയ്ക്കുകയും കോൺക്രീറ്റ് ചെയ്തതായും കണ്ടെത്തിയത്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

തുടർന്നു പൊലീസ് നടത്തിയ പരിശോധനയിൽ ആലപ്പുഴ സ്വദേശി സഞ്ചരിച്ച ബൈക്ക് വാകത്താനത്തു നിന്നു കണ്ടെത്തി. ഇതേ തുടർന്നാണ് ചങ്ങനാശേരി കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചത്. ഇതോടെയാണ് വീടിനുള്ളിൽ നടത്തിയ നിർമ്മാണ പ്രവർത്തനങ്ങൾ അടക്കം പൊലീസ് അന്വേഷണ പരിധിയിൽ എത്തിയത്. തുടർന്നു ചങ്ങനാശേരി സ്റ്റേഷൻ ഹൗസ് ഓഫിസർ റിച്ചാർഡ് വർഗീസിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് എത്തുകയായിരുന്നു. തുടർന്നാണ് വീട് പൊളിച്ച് പരിശോധന നടത്താൻ തീരുമാനത്തിൽ എത്തിയത്.

ഇതേ തുടർന്നു റവന്യു അധികൃതരെ പൊലീസ് വിവരം അറിയിച്ചു. റവന്യു അധികൃതരുടെ അനുമതിയോടെ മാത്രമേ വീട് പൊളിച്ച് പരിശോധന നടത്താൻ സാധിക്കൂ. ഇതേ തുടർന്നു പൊലീസ് അധികൃതർ ആർഡിഒയെ വിവരം അറിയിച്ച് ഇദ്ദേഹം എത്തുന്നതിനു വേണ്ടി കാത്തിരിക്കുകയാണ്. ആർഡിഒയുടെ നിർദേശാനസുരണം ചങ്ങനാശേരി തഹസീൽദാർ അർപ സമയത്തിനകം ഇവിടെ എത്തിച്ചേരുമെന്നാണ് ലഭിക്കുന്ന സൂചന.

Hot Topics

Related Articles