കൊല്ലം : കാറിന് തീപിടിച്ച് പത്രപ്രവർത്തകൻ മരിച്ചു. ചാത്തന്നൂർ മീനാട് പാലമൂട് സ്വദേശി ഗായത്രിയിൽ സുധി വേളമാനൂർ ആണ് മരിച്ചത്. ഇന്ന് വൈകിട്ട് 4.45 ന് ആണ് സംഭവം. വീട്ടിൽ നിന്നും കാർ റോഡിലേക്ക് ഇറക്കി നിമിഷനേരങ്ങൾക്കുള്ളിൽ വലിയ ഒരു ശബ്ദം കേൾക്കുക ആയിരുന്നു.
ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ തീകെടുത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. തുടർന്ന് പരവൂരിൽ നിന്നും അഗ്നിരക്ഷാ സേനയുടെ 2 വാഹനം എത്തി തീ അണച്ചു. വാഹനത്തിന്റെ ഉൾഭാഗതാണ് തീ പിടിച്ചിരിക്കുന്നത്. പുറത്ത് നിന്നും തീ പടർന്നതായി കാണുന്നില്ല. പോലീസും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തുന്നു. സംഭവ സ്ഥലം ജി.എസ്.ജയലാൽ എംഎൽഎ സന്ദർശിച്ചു.
Advertisements