കോട്ടയം: ചില്ലറ വ്യാപാര മേഖലയെ തകർക്കുന്ന കേന്ദ്ര സർക്കാർ നയത്തിനെതിരെ വൻ പ്രതിഷേധവുമായി വ്യാപാരികൾ. ജില്ലാ ആശുപത്രി പരിസരത്തുനിന്ന് ഹെഡ് പോസ്റ്റോഫീസിലേക്ക് നടത്തിയ മാർച്ചിൽ ആയിരക്കണക്കിന് വ്യാപാരികൾ അണിനിരന്നു. തുടർന്നു നടന്ന ധർണ്ണ സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു ഉദ്ഘാടനം ചെയ്തു. ഓൺലൈൻ വ്യാപാര ശൃുഖലകൾക്ക് കേന്ദ്ര സർക്കാർ നല്കുന്ന അമിത പ്രോത്സാഹനം അവസാനിപ്പിക്കുക, വ വർദ്ധിച്ചു വരുന്ന വഴിയോര കച്ചവടങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തുക,റബർ വിലയിടിവിന് പരിഹാരം കാണുക, ജി എസ് ടിയിലെ നിലനില്ക്കുന്ന അപാകതകൾ പരിഹരിക്കുക, വ്യാപാരമാന്ദ്യത്തിന് പുതിയഉത്തേജക പാക്കേജ് പ്രഖ്യാപിക്കുക എന്നീ ആവശ്യങ്ങളാണ് സമരത്തിൽ ഉന്നയിച്ചത്. ജില്ലാ പ്രസിഡൻ്റ് ഔസേപ്പച്ചൻ തകിടിയേൽ അധ്യക്ഷത വഹിച്ചു. സമിതി ജില്ലാ സെക്രട്ടറി ജോജി ജോസഫ്, സംസ്ഥാന കമ്മറ്റി അംഗം പി.എ അബ്ദുൾ സലിം, നേതാക്കളായ എ കെ സുഗതൻ, അന്നമ്മ രാജു, എം.കെ ജയകുമാർ, ജി സുരേഷ് ബാബു, രാജൻ നെടിയ കാലാ കെ.വി സെബാസ്റ്റ്യൻ, അബ്ദുൾ ഖാദർ തുടങ്ങിയവർ പ്രസംഗിച്ചു.