കോട്ടയം: പുതുപ്പള്ളിയിൽ തിരഞ്ഞെടുപ്പ് പോരാട്ടങ്ങൾക്കും വെല്ലുവിളികൾക്കും സാക്ഷ്യം വഹിക്കുകയാണ്. പരസ്യമായി കോൺഗ്രസിനെ സംവാദത്തിന് ക്ഷണിച്ച എൽ.ഡി. എഫ് സ്ഥാർത്ഥി ജെയ്കിന് മറുപടിയുമായി എത്തിയിരിക്കുകയാണ് ചാണ്ടി ഉമ്മൻ.
പിണറായി സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള സംവാദത്തിന് തയ്യാറുണ്ടോ? എന്നിട്ടാവാം പുതുപ്പള്ളിയുടെ വികസനം ചർച്ച ചെയ്യുന്നത് എന്നായിരുന്നു ചാണ്ടിയുടെ പ്രതികരണം. ഏഴ് വർഷമായി എന്ത് വികസനമാണ് നടന്നത്. സർക്കാരിന്റെ ഭരണത്തിന്റെ വിലയിരുത്തലാകും ഈ തെരഞ്ഞെടുപ്പ്. പ്രചാരണ രംഗത്ത് നുണകളാണ് എൽഡിഎഫ് പ്രചരിപ്പിക്കുന്നതെന്നും അദ്ദേഹം പ്രതികരിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതേസമയം, പള്ളിതർക്കത്തിൽ പ്രതികരിക്കാനില്ലെന്ന നിലപാടും ജെയ്ക് വ്യക്തമാക്കി. ഓർത്തഡോക്സ്-യാക്കോബായ തർക്കത്തിലെ കോടതി വിധി നടപ്പാക്കുന്നതിൽ ഇപ്പോൾ പ്രതികരിക്കാനില്ലെന്നായിരുന്നു ജെയ്കിന്റെ പ്രതികരണം. എല്ലാ വിഭാഗങ്ങളും സമാധാനപരമായി മുന്നോട്ട് പോകണമെന്നും, എംവി ഗോവിന്ദൻ പറഞ്ഞതിൽ വിശദീകരിക്കേണ്ടത് അദ്ദേഹമാണെന്നും ചോദ്യങ്ങൾക്ക് മറുപടിയായി ജെയ്ക് പറഞ്ഞു.
ഇരു സ്ഥാനാർഥികളും പ്രചരണ രംഗത്ത് മുന്നേറുമ്പോൾ ബി ജെ പി പ്രവർത്തകർ സ്ഥാനാർത്ഥി ആരാകും എന്നറിയാനുള്ള കാത്തിരിപ്പ് തുടരുകയാണ്.