പുതുപ്പള്ളി: പുതുപ്പള്ളി ഉപതിരഞ്ഞെടുപ്പ് ചൂട് പിടിക്കുന്നതിനിടെ UDF സ്ഥാനാർത്ഥി ചാണ്ടി ഉമ്മൻ ആഗസ്റ്റ് 17 വ്യാഴാഴ്ച രാവിലെ 11.15 am ന് നാമനിർദ്ദേശ പത്രിക സമർപ്പിക്കും. പാമ്പാടി ബി.ഡി.ഒ ഓഫീസിൽ എ.ആർ.ഒ മുമ്പാകെയാണ് പത്രിക സമർപ്പിക്കുന്നത്. കേരളം ഉറ്റുനോക്കുന്ന പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിൽ കോൺഗ്രസും ഇടതുപക്ഷവും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചപ്പോൾ ബിജെപി ഇതുവരെ തങ്ങളുടെ സ്ഥാനാർത്ഥിയെ പ്രഖ്യാപിച്ചിട്ടില്ല.
ചാണ്ടി ഉമ്മനും ജെയ്ക്കും മണ്ഡലത്തിലെ വിവിധ പഞ്ചായത്തുകളിൽ പ്രചരണം ആരംഭിച്ചു കഴിഞ്ഞു. പുതുപ്പള്ളിയിലെ വികസനവുമായി ബന്ധപ്പെട്ട് ജെയ്ക് ചാണ്ടി ഉമ്മനെ പരസ്യമായി സംവാദത്തിന് ക്ഷണിക്കുക വരെ ചെയ്തു. എന്നാൽ “പിണറായി സർക്കാറിന്റെ പ്രവർത്തനങ്ങളെ വിലയിരുത്താനുള്ള സംവാദത്തിന് തയ്യാറുണ്ടോ? എന്നിട്ടാവാം പുതുപ്പള്ളിയുടെ വികസനം ചർച്ച ചെയ്യൽ” എന്ന മറുപടിയാണ് ജെയ്ക്കിന് ചാണ്ടി ഉമ്മൻ നൽകിയത്.