ന്യൂഡൽഹി: ചന്ദ്രയാൻ-3 പകർത്തിയ ചന്ദ്രന്റെ പുതിയ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. വിക്രം ലാൻഡറിന്റെ ഡീബൂസ്റ്റിംഗ് വിജയകരമായി പൂർത്തിയായതായും ഐഎസ്ആർഒ അറിയിച്ചു. ഇന്നലെ പ്രൊപ്പൽഷൻ മൊഡ്യൂളിൽ നിന്ന് വേർപെട്ട ശേഷം ലാൻഡർ പകർത്തിയ ദൃശ്യങ്ങളാണ് ഇത്.
അടുത്ത ഡീബൂസ്റ്റിംഗ് ഞായറാഴ്ച നടക്കും. ഓഗസ്റ്റ് 23-നോ 24-നോ ചന്ദ്രയാൻ-3 ചാന്ദ്രോപരിതലത്തിൽ ഇറങ്ങുമെന്നാണ് ഐഎസ്ആര്‍ഒ വൃത്തങ്ങള്‍ അറിയിക്കുന്നത്. കുറഞ്ഞ ദൂരം 113 കിലോമീറ്ററും കൂടിയ ദൂരം 157 കിലോമീറ്ററുമുള്ള ഭ്രമണപഥത്തിൽ ലാൻഡറിനെ എത്തിച്ചെന്ന് ഐഎസ്ആർഒ വ്യക്തമാക്കി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ജൂലൈ 14-ന് വിക്ഷേപിച്ച ചന്ദ്രയാൻ-3, 22–ാം ദിവസമാണ് ചന്ദ്രന്റെ ഭ്രമണപഥത്തിലേക്ക് പ്രവേശിച്ചത്. ബoഗളൂരുവിലെ ഐഎസ്ആർഒ ടെലിമെട്രി, ട്രാക്കിങ് ആൻഡ് കമാൻഡ് നെറ്റ്വർക് (ഇസ്ട്രാക്) ഗ്രൗണ്ട് സ്റ്റേഷനാണ് പേടകത്തെ നിയന്ത്രിക്കുന്നത്.