ഡൽഹി: ചന്ദ്രയാൻ 3 പകർത്തിയ ആദ്യ ദൃശ്യങ്ങൾ പുറത്തുവിട്ട് ഐഎസ്ആർഒ. ചാന്ദ്രഭ്രമണ പഥത്തിലേക്ക് പ്രവേശിക്കുന്ന സമയത്തെ ദൃശ്യങ്ങളാണിത്. ആദ്യ ഭ്രമണപഥം താഴ്ത്തൽ അൽപ സമയത്തിനകം നടക്കും.
ശനിയാഴ്ച വൈകിട്ട് ഏഴ് മണിയോടെയാണ് ചന്ദ്രന്റെ ചന്ദ്രയാൻ 3 ഭ്രമണപഥത്തിൽ പ്രവേശിച്ചത്. ചന്ദ്രന്റെ ഗുരുത്വാകർഷണം അനുഭവപ്പെടുന്നു എന്ന ട്വീറ്റോടെ ലൂണാർ ഓർബിറ്റ് ഇൻസേർഷൻ വിജയകരമാണെന്ന് ഐഎസ്ആർഒ അറിയിച്ചിരുന്നു. ഭൂമിയിൽ നിന്ന് ചന്ദ്രനിലേക്കുള്ള ദൂരത്തിന്റെ മൂന്നിൽ രണ്ട് ഭാഗവും പേടകം പിന്നിട്ടു കഴിഞ്ഞു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അഞ്ച് ഘട്ടമായി ഭ്രമണപഥം താഴ്ത്തി ഈ മാസം 23-ന് ആയിരിക്കും സോഫ്റ്റ് ലാൻഡിങ്. ഈ മാസം 17-ന് ചന്ദ്രോപരിതലത്തിൽ നിന്ന് 100 കിലോമീറ്റർ അടുത്തെത്തുമ്പോൾ പ്രൊപ്പൽഷൻ മൊഡ്യൂളും ലാൻഡറും വേർപെടും. പിന്നീട് ലാൻഡർ സ്വയം മുന്നോട്ട് കുതിക്കും. ഇതുവരെ പേടകത്തിന്റെ പ്രവർത്തനം ഉദ്ദേശിച്ച നിലയിലാണ് മുൻപോട്ട് പോകുന്നത്.