ചങ്ങനാശ്ശേരിയിൽ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഓട്ടോറിക്ഷ ഇടിച്ച് അപകടം ; അപകടത്തിൽ മൂന്ന് പേർക്ക് പരിക്ക് ; പരിക്കേറ്റവരെ ചങ്ങനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു; വീഡിയോ റിപ്പോർട്ട് ഇവിടെ കാണാം

ചങ്ങനാശ്ശേരി : എ സി റോഡിൽ വാഹനാപകടം. നിർത്തിയിട്ടിരുന്ന ലോറിക്ക് പിന്നിൽ ഓട്ടോറിക്ഷ ഇടിച്ചാണ് അപകടമുണ്ടായത്. അപകടത്തിൽ മൂന്ന് പേർക്ക് പരിക്കേറ്റു. എ സി കനാൽ റോഡിന്റെ അറ്റകുറ്റ പണിക്കായി പൈപ്പുമായി എത്തിയ ലോറിയുടെ പിന്നിലാണ് ഓട്ടോ ഇടിച്ചത്.

Advertisements

ഓട്ടോ ചങ്ങാനാശ്ശേരി എസി റോഡ് ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷ നിർത്തിയിട്ടിരുന്ന ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഖാതത്തിൽ പരിക്കേറ്റ യാത്രികരെ ചങ്ങാനാശ്ശേരി താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Hot Topics

Related Articles