കോട്ടയം : തന്റെ കാറിന്റെ വീല്‍നട്ട് ഇളകിമാറിയ സംഭവത്തില്‍ അന്വേഷണം വേണ്ടെന്ന് ചാണ്ടി ഉമ്മൻ. സംഭവത്തില്‍ പോലീസ് അന്വേഷണം മുറുകന്നതിനിടയിലാണ് ചാണ്ടി ഉമ്മന്റെ പ്രതികരണം. കഴിഞ്ഞദിവസം വൈകിട്ട് കോട്ടയം നഗരത്തിലെ സി.എം.എസ് കോളജിലെ പരിപാടിയില്‍ പങ്കെടുത്ത് മടങ്ങുന്നതിനിടെയാണ് കാറിന്റെ ടയറിന്‍റെ നട്ടുകള്‍ അഴിഞ്ഞനിലയില്‍ കണ്ടെത്തിയത്.ടയറിന്റെ അഞ്ചില്‍ നാല് നട്ടുകളും അഴിഞ്ഞനിലയിലാണ് കണ്ടെത്തിയത്.
സംഭവത്തില്‍ പ്രതിപക്ഷനേതാവ് വി.ഡി. സതീശനും തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എയും അന്വേഷണം ആവശ്യപ്പെട്ടിരുന്നു. വാഹനത്തിന്റെ ഒരുവശത്തെ നാല് വീല്‍നട്ടുകളും ഊരിയ നിലയിലാണ് കണ്ടെത്തിയതെന്നും ഇതിനുപിന്നില്‍ ഒട്ടേറെ സംശയങ്ങളും ദുരൂഹതകളും നിലനില്‍ക്കുന്നുണ്ടെന്നും പൊലീസ് കൃത്യമായ അന്വേഷണം നടത്തണമെന്നും തിരുവഞ്ചൂര്‍ ആവശ്യപ്പെട്ടിരുന്നു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
എന്നാല്‍, അന്വേഷണം വേണ്ടെന്ന നിലപാടായിരുന്നു ചാണ്ടി ഉമ്മന്റേത്. എന്തെങ്കിലും സാങ്കേതിക പ്രശ്നമായിരിക്കും. തന്‍റെ പിതാവിനോട് ജനങ്ങള്‍ക്ക് സ്നേഹമായിരുന്നു. അതേ സ്നേഹം തന്നോടുമുണ്ട്. അപ്പോള്‍ ഇത്തരം അപകടമുണ്ടാക്കാനുള്ള ശ്രമമൊന്നുമുണ്ടാകാൻ സാധ്യതയില്ലെന്നായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. സംഭവത്തില്‍ ദുരൂഹത സംശയിക്കാത്ത നിലയിലാണ് പൊലീസും.കാര്യങ്ങള്‍ പരിശോധിക്കുന്നുണ്ടെന്ന് മാത്രമാണ് വിശദീകരണം.