കൊച്ചി: വെള്ളിയാഴ്ച തിയറ്ററുകളില്‍ എത്തിയ ചിത്രമാണ് ‘ചാവേര്‍’. കുഞ്ചാക്കോ ബോബൻ നായകനായി എത്തിയ ചിത്രം സംവിധാനം ചെയ്തത് ടിനു പാപ്പച്ചൻ ആയിരുന്നു. വൻ ഹൈപ്പോടെ എത്തിയ ചിത്രത്തിന് പക്ഷേ വേണ്ടത്ര പ്രകടനം കാഴ്ചവയ്ക്കാൻ സാധിച്ചില്ലെന്നാണ് ഒരുവിഭാഗത്തിന്റെ പ്രതികരണം. മനഃപൂര്‍വ്വമായ ഡീഗ്രേഡിംഗ് നടക്കുന്നുവെന്നും പറയപ്പെടുന്നു. ഈ അവസരത്തില്‍ നടൻ ഹരീഷ് പേരടി സിനിമ കണ്ടതിന് ശേഷം എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുകയാണ്.
നേരത്തെ സിനിമ കാണേണ്ടത് അത്യവശ്യമാണെന്ന് ഹരീഷ് പേരടി കുറിപ്പ് എഴുതിയിരുന്നു. സിനിമക്കെതിരെ ഏകപക്ഷിയമായ ചില കേന്ദ്രങ്ങളില്‍നിന്നുള്ള അടിച്ചമര്‍ത്തലുണ്ടെന്നും അതുകൊണ്ട് നാളെ താൻ സിനിമ കാണാൻ പോകുക ആണെന്നും ഹരീഷ് പേരടി പറഞ്ഞു. കാണരുത് എന്ന് പറഞ്ഞത് കാണുക എന്നുള്ളതാണ് നമ്മുടെ സാംസ്കാരിക പ്രവര്‍ത്തനം എന്ന് ഞാൻ വിശ്വസിക്കുന്നു എന്നും ഹരീഷ് കുറിച്ചത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
അതിന് ശേഷമാണ് സിനിമ കണ്ടതിന് ശേഷം ഹരീഷ് പേരടി എഴുതിയ കുറപ്പില്‍ മലയാളിയുടെ മനുഷ്യത്വം ബാക്കിയുണ്ടെങ്കില്‍ തിയറ്ററുകള്‍ നിറക്കേണ്ട സിനിമയാണ് ചാവേര്‍ എന്നാണ് പറയുന്നത്.
ഹരീഷ് പേരടിയുടെ കുറിപ്പിന്റെ പൂര്‍ണ്ണരൂപം
രാഘവൻ പെരുവണ്ണാന്റെ “മോനെ “എന്ന അലര്‍ച്ച .”ഒൻന്റെ ചെങ്ങായ്യാ ഓന്റെ പേര് ഞാൻ പറയൂല്ലാ” എന്ന ഉറച്ച സൗഹൃദത്തിന്റെ ശബ്ദം,”ഇങ്ങള് ആരാ?എന്തിനാ?”എന്ന ആരോടെന്നില്ലാത്ത ചോദ്യം,”ആ സമയത്ത് ഓന്റെ ഒരു നോട്ടം ണ്ടായിനി”..ഇതൊന്നും ചാവേറിലെ കഥാപാത്രങ്ങളുടെ സംഭാഷണങ്ങളല്ല..മറിച്ച് ചാവേറിലെ ഗതികിട്ടാതലയുന്ന മനുഷ്യരുടെ ചിതറി തെറിച്ച ശബ്ദങ്ങളായി ഇപ്പോഴും കാതില്‍ മുഴങ്ങുന്നു.
ഒരു സിനിമയെന്നതിലപ്പുറം മനുഷ്യന്റെ പച്ച മാംസത്തിന്റെ മണമുള്ള ഉള്ള് പിടക്കുന്ന ഉള്‍ക്കാഴ്ച്ച..ജോയേട്ടാ.ടിനു. നിങ്ങളൊരുക്കിയഈ ചലച്ചിത്രാനുഭവം ചങ്കിലാണ് കുത്തിതറക്കുന്നത്. അശോകൻ=ശോകമില്ലാത്തവൻ. കലിംഗയുദ്ധം കഴിഞ്ഞ അശോക ചക്രവര്‍ത്തിയുടെ മാനസ്സികാവസ്ഥയിലൂടെ ചാക്കോച്ചൻ. ഈ പകര്‍ന്നാട്ടത്തിലൂടെ ഉറച്ച ചുവടുകളുമായി അഭിനയത്തിന്റെ പുതിയ പടവുകളിലേക്ക് . പെപ്പേ..മായ്ക്കാൻ ശ്രമിച്ചിട്ടും മായുന്നില്ല നിന്റെ മുഖം …വേട്ടയാടികൊണ്ടേയിരിക്കുന്നു. മലയാളിയുടെ മനുഷ്യത്വം ഇനിയും ബാക്കിയുണ്ടെന്ന ഉറച്ച വിശ്വാസത്തോടെ പറയട്ടെ. മലയാളി കുടുംബങ്ങള്‍ തിയ്യറ്ററുകള്‍ നിറക്കേണ്ട സിനിമതന്നെയാണ് ചാവേര്‍.