ചീറ്റയുടെ വരവ്
ചത്തീസ്ഗഡിലെ കോറിയ ജില്ലയിൽ മഹാരാജാ രാമാനുജ് പ്രതാപ് സിംഗ് മൂന്നു ചീറ്റകളെ വെടിവച്ചു കൊന്നു, ഇന്ത്യയിലെ അവസാനത്തെ ചീറ്റകളായിരുന്നു അവ. 1947ലായിരുന്നു സംഭവം. പിന്നീട് അഞ്ച് വർഷങ്ങൾക്കു ശേഷം 1952 ൽ രാജ്യത്ത് ചീറ്റകൾക്ക് വംശനാശം സംഭവിച്ചതായി ഔദ്യോഗിക പ്രഖ്യാപനമുണ്ടായി.
വംശനാശത്തിന്റെ വക്കിൽ നിന്ന് ഓടിക്കയറുന്നതിൽ വിദഗ്ധരാണ് ചീറ്റകൾ. ഏകദേശം പന്ത്രണ്ടായിരം വർഷങ്ങൾക്കു മുൻപ് അവസാനത്തെ ഐസ് ഏജിന്റെ അവസാനകാലത്ത് കുറേയധികം വലിയ സസ്തനികൾക്ക് വംശനാശം സംഭവിച്ചു. വടക്കേ അമേരിക്കയിലെയും യൂറോപ്പിലെയും ചീറ്റകളും ഇക്കാലത്ത് അപ്രത്യക്ഷരായി. പിന്നീട് ആഫ്രിക്കയിലും ഏഷ്യയിലും മാത്രമായി ചീറ്റകൾ ചുരുങ്ങി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
പത്തൊമ്പതാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ ആഫ്രിക്കയിലും ഏഷ്യയിലുമായി ഒരു ലക്ഷത്തിലധികം ചീറ്റകളുണ്ടായിരുന്നു. പക്ഷേ, ഇന്ന് വെറും എണ്ണായിരം ആഫ്രിക്കൻ ചീറ്റകളും ഇറാനിൽ അൻപതിൽ താഴെ ഏഷ്യൻ ചീറ്റകളുമാണ് അവശേഷിക്കുന്നത്.
വേട്ടയ്ക്കും വനനശീകരണത്തി നുമൊപ്പം ചീറ്റകളുടെ ജീൻ പൂളിന്റെ പ്രത്യേകതയും അവയെ അതിവേഗം വംശനാശത്തിലേക്ക് നയിക്കുകയാണ്. ഒന്നിലധികം തവണ ചീറ്റകൾ വംശനാശത്തിന്റെ അരികുകളെ തൊട്ട് തിരിച്ചോടി. അതോടെ അവയുടെ എണ്ണം തീരെ കുറഞ്ഞു, ഫലം ഇൻബ്രിഡിംഗ്, അതായത് രക്‌തബന്ധമുള്ള ചീറ്റകൾ തമ്മിൽ ഇണ ചേരേണ്ടി വന്നു.
അതൊടെ ചീറ്റയുടെ ജീൻപൂളിന്റെ വലുപ്പം കുറഞ്ഞു. ജനിക്കുന്ന കുഞ്ഞുങ്ങൾക്ക് പലതരം ജനിതക പ്രശ്നങ്ങളും വൈകല്യങ്ങളും ഉണ്ടാകാൻ തുടങ്ങി. കുഞ്ഞുങ്ങൾ ഉണ്ടാകാനുള്ള സാധ്യത തന്നെ കുറഞ്ഞു. ഈ പ്രശ്നം ഇപ്പോഴും നിലനിൽക്കുന്നു. മാറുന്ന സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ ഇവയ്ക്ക് എത്രമാത്രമാവും? കാത്തിരുന്നു കാണാം. പ്രധാനമന്ത്രി കുനോ ദേശീയോദ്യാ നത്തിൽ തുറന്നു വിട്ട ഒൻപത് ചീറ്റകൾ ആഘോഷിക്കപ്പെടുമ്പോൾ ഏഷ്യൻ സിംഹങ്ങൾ സൗകര്യപൂർവം വിസ്മരി ക്കപ്പെടുന്നു.
ഗുജറാത്തിലെ ഗിർ വനത്തിൽ നിന്നു കുറച്ചു സിംഹങ്ങളെ മധ്യപ്രദേശിലേക്ക് മാറ്റി പാർപ്പിക്കാൻ 2013 ൽ സുപ്രീം കോടതി വിധിച്ചു. ഇതിനായി ആറുമാസം സമയവും അനുവദിച്ചു. പക്ഷേ, വർഷം ഇത്ര കഴിഞ്ഞിട്ടും ഗുജറാത്തിൽ നിന്ന് ഒരു സിംഹം പോലും മധ്യപ്രദേശിലേക്ക് എത്തിയിട്ടില്ല! ഏറ്റവും പുതിയ വാർത്തകളനുസരിച്ച് സിംഹങ്ങളെ ഗുജറാത്തിലെ തന്നെ മറ്റു സ്ഥലങ്ങളിലേക്ക് മാറ്റിപ്പാർപ്പിക്കാനുള്ള പദ്ധതിയാണ് ഒരുങ്ങുന്നത്. സുപ്രീം കോടതി വിധി നടപ്പാകില്ല എന്നർഥം. ഏഷ്യൻ സിംഹങ്ങളുടെ ഗർജനം ഗുജറാത്തിനു പുറത്തേക്ക് കേൾക്കില്ല.
1994 ൽ കെനിയയിലെ സെരൻഗറ്റി നാഷണൽപാർക്കിൽ കെനൈൻ
ഡിസ്റ്റംബർ എന്ന പകർച്ച വ്യാധി പിടിപെട്ട് പാർക്കിലെ 30 ശതമാനം സിംഹങ്ങൾ ചത്തൊടുങ്ങി. ഗിർ വനത്തി ൽ ആകെയുള്ളത് നാന്നൂറിൽ താഴെ സിംഹങ്ങളാണ്. ഇത്തരമൊരു പകർച്ച വ്യാധി വന്നാൽ മാസങ്ങളോ ഒരു പക്ഷേ, ആഴ്ചകളോ കൊണ്ട് ഏഷ്യൻ സിംഹ ങ്ങൾക്ക് വംശനാശം സംഭവിക്കും.
പ്രധാനമന്ത്രി നരേന്ദ്ര മോദി ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന കാലത്ത് സിംഹ ങ്ങളെ സംസ്ഥാനത്തിന് പുറത്തേക്ക് കൊണ്ടുപോകുന്നതിനെ എതിർത്തിരു ന്നു. ഏഷ്യൻ സിംഹങ്ങൾ ഗുജറാത്തി ന്റെയല്ല, രാജ്യത്തിന്റെ അഭിമാനമാണ്. അവയെ സംരക്ഷിക്കേണ്ടത് നമ്മുടെ ചുമതലയും.
പദ്ധതി രൂപീകരിച്ച് ഗുജറാത്തിന്റെ പല ഭാഗത്തായി ഏഷ്യൻ സിംഹങ്ങൾക്ക് സംരക്ഷണമൊരുക്കുമെന്നാണ് ഇപ്പോഴത്തെ ഭാഷ്യം. പദ്ധതി നടപ്പിലാക്കി വരുമ്പോഴേക്കും സിംഹങ്ങൾ മിച്ചമുണ്ടാ യാൽ നല്ലത്.
ജനിതകപരമായ പ്രശ്നങ്ങളുള്ള ചീറ്റകൾ ഇന്ത്യയിൽ പെറ്റുപെരുകുമോ അതോ ഈ പുതിയ സാഹചര്യങ്ങളോട് പൊരുത്തപ്പെടാനാവാതെ അവ ചത്തൊ ടുങ്ങുമോ? കാത്തിരുന്നു കാണാം. എ ന്തായാലും ചീറ്റകളുടെ സംരക്ഷണം അ ത്ര എളുപ്പമാവില്ല.
ഇത്രയധികം പണം മുടക്കി, രാജ്യത്ത് വംശനാശം വന്ന ഒരു ജീവിയെ തിരിച്ചു കൊണ്ടു വരികയായിരുന്നോ വേണ്ടത് .. അതോ വംശനാശത്തിന്റെ വക്കിൽ നിൽക്കുന്ന ഒന്നിനെ സംരക്ഷിക്കാൻ ഫലപ്രദമായ നടപടികൾ കൈക്കൊള്ള ണമായിരുന്നോ?
തീർച്ചയായും ഏഷ്യൻ സിംഹങ്ങൾ ക്കാണ് പ്രഥമ പരിഗണന നൽകേണ്ടിയി രുന്നത്. ഭാവിയിൽ ഗുജറാത്തിന്റെ അ ഭിമാനം ചിത്രങ്ങളിലും വിഡിയോയിലും മാത്രം കാണേണ്ട അവസ്ഥയുണ്ടാകാ തിരിക്കട്ടെ.