പത്തനംതിട്ട: അന്തരിച്ച പ്രശസ്ത പാചക വിദഗ്ധനും സിനിമ നിർമ്മാതാവുമായ നൗഷാദിന്‍റെ മകളുടെ സംരക്ഷണാവകാശം മാറ്റണമെന്ന് ആവശ്യപ്പട്ടുള്ള ഹർജി നിലനിൽക്കുമെന്ന് പത്തനംതിട്ട ജില്ലാ കോടതി. എന്നാൽ പെൺകുട്ടി ഉന്നയിച്ച ആരോപണങ്ങൾ നിലവിലെ ഗാർഡിയനായ ഹുസൈൻ പൂർണ്ണമായി തള്ളി.
നൗഷാദ് മരിച്ച ശേഷം ഏക മകളുടെ സംരക്ഷണാവകാശം കോടതി വഴി ഭാര്യ സഹോദരൻ ഹുസൈൻ ഏറ്റെടുത്തിരുന്നു. എന്നാൽ വിദ്യാഭ്യാസം അടക്കം എല്ലാം ഗാർഡിനായ ഹുസൈൻ നിഷേധിക്കുന്നുവെന്നാണ് പരാതി. കാറ്ററിങ് ബിസിനസ് കൈയ്യടക്കി വെച്ചിരിക്കുന്നു. നൗഷാദിന്‍റെ മകൾ തന്നെയാണ് ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെ തുറന്നുപറഞ്ഞത്. തിരുവല്ല പൊലീസിൽ പരാതിയും നൽകി.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
സംരക്ഷണാവകാശം ഹുസൈനിൽ മാറ്റണമെന്ന നൗഷാദിന്‍റെ മകളുടെ ഹർജി ഇന്ന് പത്തനംതിട്ട ജില്ലാ കോടതി പരിഗണിച്ചു. നൗഷാദിന്‍റെ ഭാര്യ സഹോദരിക്കൊപ്പമാണ് നിലവിൽ മകൾ താമസിക്കുന്നത്. 2021 ഓഗസ്റ്റിലാണ് അസുഖബാധിതനായി ഷെഫ് നൗഷാദ് മരിക്കുന്നത്. അതിന് രണ്ടാഴ്ച മുൻപ് ഭാര്യ ഷീബയും മരിച്ചു.