ലണ്ടൻ: ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഒരിടവേളയ്ക്ക് ശേഷം വിജയവഴിയിൽ തിരികെയെത്തി ആഴ്സണൽ. തുടർച്ചയായി അകന്നു നിന്ന വിജയങ്ങൾക്ക് ശേഷം ശനിയാഴ്ച നടന്ന മത്സരത്തിൽ നോട്ടിംങ്ഹാം ഫോറസ്റ്റിനെയാണ് ആഴ്സണൽ വീഴ്ത്തിയത്. 15 ആം മിനിറ്റിൽ ബുഖായോ സാഖാ തുടങ്ങിവച്ച ഗോളടി 52 ആം മിനിറ്റിൽ തോമസ് പരേറ്റിയിലൂടെ 86 ആം മിനിറ്റിൽ ഏതാൻ നുവനേരിയാണ് പൂർത്തിയാക്കിയത്. അവസാന നിമിഷങ്ങളിൽ ആക്രമിച്ച് കളിച്ചെങ്കിലും ഫോറസ്റ്റിന് ഗോൾ മടക്കാനായില്ല.
ലെസ്റ്റർ സിറ്റിയെ ഒന്നിനെതിരെ രണ്ട് ഗോളിന് വീഴ്ത്തിയാണ് ചെൽസി ലീഗിൽ വിജയക്കുതിപ്പ് തുടർന്നത്. 15 ആം മിനിറ്റിൽ നിക്കോളാസ് ജാക്സണും 75 ആം മിനിറ്റിൽ എൻസോഫെർണ്ണാണ്ടസുമാണ് ചെൽസിയ്ക്കായി ഗോൾ നേടിയത്. ഇൻജ്വറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ജോർദാൻ അയേയാണ് ലെസ്റ്ററിനായി ആശ്വാസ ഗോൾ നേടിയത്.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ഇഞ്ചോടിഞ്ച് പോരാടിയാണ് ആസ്റ്റൺ വില്ലയും ക്രിസ്റ്റൽ പാലസും രണ്ട് ഗോൾ വീതം അടിച്ച് സമനിലയിൽ പിരിഞ്ഞത്. നാലാം മിനിറ്റിൽ ഇസ്മെയിൽ സാറാണ് ക്രിസ്റ്റൽ പാലസിനു വേണ്ടി ഗോൾ നേടിയത്. 36 ആം മിനിറ്റിൽ ആസ്റ്റൺ വില്ലയ്ക്ക് വേണ്ടി ഒലീ വാറ്റ്കിൻസ് ഗോൾ മടക്കി. എന്നാൽ, ആദ്യ പകുതിയുടെ ഇൻജ്വറി ടൈമിൽ ജസ്റ്റിൻ ഡെവന്നി തിരിച്ചടിച്ച് ക്രിസ്റ്റൽ പാലസ് ലീഡ്് പിടിച്ചു. 77 ആം മിനിറ്റിൽ റോസ് ബാർക്കലി നേടിയ ഗോളിലൂടെ ആസ്റ്റൺ വില്ല സമനിലക്കുരുക്കിട്ട് പൂട്ടി.
ബോൺസ്മൗത്തിനെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബ്രിങ്ടൗൺ വീഴ്ത്തിയത്. നാലാം മിനിറ്റിൽ പെഡ്രോയും 49 ആം മിനിറ്റിൽ മിറ്റോമായുമാണ് ബ്രിങ്ടൗണിനായി ഗോൾ നേടിയത്. 90 ആം മിനിറ്റിന്റെ മൂന്നാം ഇൻജ്വറി ടൈമിൽ ഡേവിഡ് ബ്രൂക്ക് ബോൺസ്മൗത്തിന് വേണ്ടി അശ്വാസ ഗോൾ നേടി. എവർട്ടണ്ണും ബ്രെന്റ് ഫോർഡും ഗോൾ രഹിത സമനിലയിൽ പിരിഞ്ഞു. ഫുൾ ഹാമിനെ വൂൾവ് ഒന്നിനെതിരെ നാല് ഗോളിനാണ് തകർത്തത്. 31 ആം മിനിറ്റിലും 87 ആം മിനിറ്റിലുമായി കുൻഹ നേടിയ ഇരട്ടഗോളുകലാണ് ഫുൾഹാമിന് പ്രഹരം ഏൽപ്പിച്ചത്. 53 ആം മിനിറ്റിൽ ഗോമസും, ഇൻജ്വറി ടൈമിന്റെ അഞ്ചാം മിനിറ്റിൽ ഗൂഡസും പട്ടിക പൂർത്തിയാക്കി. 20 ആം മിനിറ്റിൽ അലക്സ് വൂംബിയാണ് ഫുൾഹാമിന് വേണ്ടി ഗോൾ നേടിയത്. പക്ഷേ ആക്രമിച്ച് കളിച്ച വൂൾവ്സ് നാല് ഗോളാണ് മടക്കിയത്.