നാളെ ചെങ്ങന്നൂര്‍ താലൂക്കില്‍ പ്രാദേശിക അവധി; പരീക്ഷകള്‍ക്ക് മാറ്റമില്ല

ചെങ്ങന്നൂര്‍ : ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിൽ ആറാട്ട് ഉത്സവത്തോടനുബന്ധിച്ച് ഫെബ്രുവരി രണ്ടിന് ചെങ്ങന്നൂര്‍ താലൂക്കില്‍ പ്രാദേശിക അവധി പ്രഖ്യാപിച്ച് ആലപ്പുഴ ജില്ലാ കളക്ടര്‍ ഉത്തരവായി. ചെങ്ങന്നൂര്‍ താലൂക്കിലെ എല്ലാ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുംഅവധിയായിരിക്കും. എന്നാല്‍ മുന്‍ നിശ്ചയ പ്രകാരമുള്ള പൊതു പരീക്ഷകള്‍ക്ക് മാറ്റമില്ല .

Hot Topics

Related Articles