ന്യൂനമർദ്ദത്തിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ മുന്നറിയിപ്പ്; സ്കൂളുകൾക്കും കോളജുകൾക്കും അവധി

ചെന്നൈ: ബംഗാള്‍ ഉള്‍ക്കടലിലെ ന്യൂനമർദ്ദത്തിന് പിന്നാലെ തമിഴ്നാട്ടിലും പുതുച്ചേരിയിലും കനത്ത മഴ മുന്നറിയിപ്പ്. ചില ജില്ലകളില്‍ സ്‌കൂളുകള്‍ക്കും കോളജുകള്‍ക്കും ഇന്ന് അവധി പ്രഖ്യാപിച്ചു. ചെന്നൈ, ചെങ്കല്‍പേട്ട്, കടലൂർ എന്നിവിടങ്ങളിലാണ് ഇന്ന് സ്കൂളുകള്‍ക്കും കോളേജുകള്‍ക്കും അവധി. പുതുച്ചേരിയില്‍ ഇന്നും നാളെയും അവധിയായിരിക്കും.

Advertisements

തെക്കുപടിഞ്ഞാറൻ ബംഗാള്‍ ഉള്‍ക്കടലില്‍ രൂപപ്പെട്ട തീവ്ര ന്യൂനമർദം വടക്ക്, വടക്ക് പടിഞ്ഞാറ് ദിശയിലേക്ക് നീങ്ങുകയാണെന്ന് ഇന്ത്യൻ കാലാവസ്ഥാ വകുപ്പ് അറിയിച്ചു. ശനിയാഴ്ച രാവിലെയോടെ പുതുച്ചേരി തീരത്തിന് സമീപം കാരക്കലിനും മഹാബലിപുരത്തിനും ഇടയില്‍ തീവ്ര ന്യൂനമർദ്ദമായി കരയില്‍ പ്രവേശിക്കാൻ സാധ്യതയെന്നും ഐഎംഡി അറിയിച്ചു. അടുത്ത മൂന്ന് ദിവസം തമിഴ്നാട്ടില്‍ വ്യാപക മഴയ്ക്ക് സാധ്യതയുണ്ട്. അതിനിടെ ചുഴലിക്കാറ്റ് മുന്നറിയിപ്പ് പിൻവലിച്ചിട്ടുണ്ട്.


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈ, ചെങ്കല്‍പട്ട്, വില്ലുപുരം, കടലൂർ, മയിലാടുതുറൈ, തിരുവാരൂർ, നാഗപട്ടണം, തിരുവള്ളൂർ, കാഞ്ചീപുരം, അരിയല്ലൂർ, തഞ്ചാവൂർ എന്നീ ജില്ലകളില്‍ വെള്ളി, ശനി ദിവസങ്ങളില്‍ അതിശക്ത മഴയ്‌ക്ക് സാധ്യതയുണ്ടെന്ന് ഐഎംഡി പ്രവചിക്കുന്നു. പുതുച്ചേരിയിലും ശക്തമായ മഴയ്ക്ക് സാധ്യതയുണ്ട്. മഴക്കെടുതിയുണ്ടായാല്‍ നേരിടാനുള്ള തയ്യാറെടുപ്പുകള്‍ വിലയിരുത്താൻ തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിന്‍റെയും പുതുച്ചേരി മുഖ്യമന്ത്രി എൻ രംഗസാമിയുടെയും നേതൃത്വത്തില്‍ യോഗം ചേർന്നു.

Hot Topics

Related Articles

Ads Blocker Image Powered by Code Help Pro

Ads Blocker Detected!!!

We have detected that you are using extensions to block ads. Please support us by disabling these ads blocker.