ചെന്നൈയ്ക്കെതിരെ ഏഴു വിക്കറ്റ് വിജയം : പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി പഞ്ചാബ്

ചെന്നൈ : നിർണായ മത്സരത്തിൽ ചെന്നൈയ്ക്കെതിരെ 7 വിക്കറ്റ് വിജയവുമായി പ്ലേ ഓഫ് പ്രതീക്ഷകൾ സജീവമാക്കി പഞ്ചാബ്. ചെന്നൈ ബാറ്റിങ്ങിലെ മെല്ലെ പോക്കും, പൗർണർമാരുടെ കൈയച്ചുള്ള സഹായവും ആണ് പഞ്ചാബിന് തുണയായത്. 

Advertisements

സ്കോർ 


നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube

ചെന്നൈ – 162 / 7

പഞ്ചാബ് – 163 / 3

 ടോസ് നേടി ആദ്യ ബോള്‍ ചെയ്ത പഞ്ചാബ് ചെന്നൈയെ 162 റണ്‍സിന് ഒതുക്കി.നിശ്ചിത 20 ഓവറില്‍ അവര്‍ക്ക് അത് നേടാനേ കഴിഞ്ഞുള്ളൂ. ഓപ്പണര്‍ ക്യാപ്റ്റന്‍ ഋതുരാജ് ഗെയ്ക് വാദ് (62) മാത്രമാണു ചെന്നൈ നിരയില്‍ അല്പം എങ്കിലും മാന്യമായി ബാറ്റ് ചെയ്തത്.9 ഓവര്‍ വരെ ഗെയ്ദ് വാഗ്  – രഹാനെ (29) സഖ്യം ബാറ്റ് ചെയ്തു എങ്കിലും അവര്‍ക്ക് സ്കോർ മുന്നോട്ടുകൊണ്ടുപോകാൻ ആയില്ല. രഹാനെ പോയതോടെ നായകന് പിന്തുണ നല്കാന്‍ ആര്‍ക്കും തന്നെ കഴിഞ്ഞില്ല. ദുബൈ (0) , ജഡേജ (2) എന്നിവർ നിരാശപ്പെടുത്തിയപ്പോൾ , പൊരുതി നോക്കാൻ തുടങ്ങിയ റിസ്വി (21 ) വേഗം വീണു. അവസാനം മോയീന്‍ അലി(15),ധോനി (14) എന്നിവര്‍ നടത്തിയ ബാറ്റിംഗ് ആണ് ചെന്നൈ ഭേദപ്പെട്ട സ്കോറിൽ എത്തിച്ചത്. മികച്ച അച്ചടക്കത്തോടെ പന്ത് എറിഞ്ഞ റബാഡ,രാഹുല്‍ ചാഹർ, ഹർപ്രീത് ബ്രാർ എന്നിവര്‍ ആണ് ചെന്നൈയെ വമ്ബന്‍ അടിക്ക് മുതിരാന്‍ സമ്മതിക്കാതെ ഇരുന്നത്. ഇതില്‍ ചാഹറും , ഹർപ്രീത് ബ്രാറും ഈ രണ്ടു വിക്കറ്റുകള്‍ വീതം വീഴ്ത്തി.

സ്കോർ 19 ൽ നിൽക്കെ പ്രഭു സിമ്രാൻ സിങ്ങ് (13) പുറത്തായെങ്കിലും ബ്രയസ്റ്റോ അടി തുടങ്ങുകയായിരുന്നു. ബ്രയസ്റ്റോ (46) , റുസോ (43) എന്നിവർ ചേർന്നാണ് പഞ്ചാബിലെ മുന്നോട്ട് നയിച്ചത്. ഇരുവരും പുറത്തായതോടെ വിജയബാറ്റൺ സാം കറനും ( 26) , ശശാങ്ക് സിങ്ങും (25) ഏറ്റെടുത്തു. 

Hot Topics

Related Articles