ചെന്തിട്ട നവരാത്രി സമിതിയുടെ നവരാത്രി ആഘോഷങ്ങൾ സെപ്റ്റംബർ 30 മുതൽ നവംബർ 13 വരെ

തിരുവനന്തപുരം: ചെന്തിട്ട നവരാത്രി സമിതിയുടെ നവരാത്രി ആഘോഷങ്ങൾ സെപ്റ്റംബർ 30 മുതൽ നവംബർ 13 വരെ നടക്കും. നവരാത്രി ആഘോഷത്തിന്റെ ഭാഗമായി ശുചീന്ദ്രം മൂന്നൂറ്റി നങ്ക ദേവി സെപ്റ്റംബർ 30 ന് രാവിലെ 6.15 നും 7.15 നും ഇടയിൽ പുറത്തിറങ്ങും. ഒക്ടോബർ ഒന്നിന് രാവിലെ 7.30 നും എട്ടിനും ഇടയിൽ പത്മനാഭപുരം കൊട്ടാരത്തിൽ ഉടവാൾ കൈമാറും. ഒക്ടോബർ രണ്ടിന് രാവിലെ 10.30 നും 11 നും ഇടയിൽ നവരാത്രി വിഗ്രഹങ്ങൾക്ക് കളിയിക്കാവിളയിൽ സ്വീകരണം നൽകും. ഒക്ടോബർ മൂന്നിന് വൈകിട്ട് 6.30 നും 7.30 നും ഇടയിൽ നവരാത്രി വിഗ്രഹങ്ങൾ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിനു മുന്നിലെ നവരാത്രി മണ്ഡപത്തിൽ എത്തിക്കും. ഒക്ടോബർ നാലിന് രാവിലെ എട്ടരയ്ക്ക് നവരാത്രി മണ്ഡപത്തിൽ പൂജവയ്പ്പ് നടക്കും. ഒക്ടോബർ നാലിനു രാവിലെ ഒൻപത് മുതൽ 11 വരെയും വൈകിട്ട് മൂന്നു മുതൽ അഞ്ചു വരെയും, രാത്രി ഒൻപത് മുതൽ 10 വരെയും നവരാത്രി മണ്ഡപത്തിൽ ദർശനം നടക്കും. ഒക്ടോബർ 13 ന് രാവിലെ എട്ടര മുതൽ 10.30 വരെയും രാവിലെ 5.15 മുതൽ 7.30 വരെയും വിദ്യാരംഭം ഉണ്ടായിരിക്കും.

Advertisements

Hot Topics

Related Articles