ചേർപ്പുങ്കൽ ഹൈവേ ജം​​ഗ്ഷനിലെ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രം ഉദ്ഘാടനം നടത്തി

പാലാ . ചേർപ്പുങ്കൽ ഹൈവേ ജം​ഗ്ഷനിലെ നവീകരിച്ച ബസ് കാത്തിരിപ്പ് കേന്ദ്രത്തിന്റെ ഉദ്ഘാടനം റിപ്പബ്ലിക് ദിനത്തിൽ ശ്രീ.മാണി.സി.കാപ്പൻ എം.എൽ.എ നിർവ്വഹിച്ചു. പാലാ മാർ സ്ലീവാ മെഡിസിറ്റിയും, ചേർപ്പുങ്കൽ ലയൺസ് ക്ലബ്ബും ചേർന്നാണ് നൂറു കണക്കിനു യാത്രക്കാർ ദിനവും എത്തുന്ന ബസ് കാത്തിരിപ്പ് കേന്ദ്രം രാത്രികാലത്തും ജനങ്ങൾക്കു പ്രയോജനപ്പെടുന്ന വിധത്തിൽ വെളിച്ച സംവിധാനങ്ങളോടെ നവീകരിച്ചത്. മാർ സ്ലീവാ മെ‍ഡിസിറ്റി മാനേജിം​ഗ് ഡയറക്ടർ മോൺ.ഡോ.ജോസഫ് കണിയോടിക്കൽ, മാർ സ്ലീവാ മെഡിസിറ്റി ഓപ്പറേഷൻസ് ആൻഡ് പ്രൊജക്ട്സ് ഡയറക്ടർ റവ.ഫാ.ജോസ് കീരഞ്ചിറ, കോട്ടയം ജില്ലാ പഞ്ചായത്ത് അം​ഗം ജോസ്മോൻ മുണ്ടയ്ക്കൽ, കിടങ്ങൂർ പഞ്ചായത്ത് പ്രസിഡന്റ് തോമസ് മാളിയേക്കൽ എന്നിവർ പ്രസം​ഗിച്ചു. പഞ്ചായത്ത് അം​ഗങ്ങളായ പി.ജി.സുരേഷ് കുമാർ, മിനി ജെറോം, ബോബി മാത്യു എന്നിവർ പങ്കെടുത്തു.

Advertisements

Hot Topics

Related Articles