പന്തളം : ഭാരതം ക്ഷേത്ര കേന്ദീകൃത നഗരങ്ങൾ സൃഷ്ടിച്ചു കൊണ്ടാണ് രാഷ്ട്ര നിർമ്മാണം നടത്തിവരുന്നതെന്നും അതുകൊണ്ട് തന്നെ ഭാരതത്തിന്റെ അഖണ്ഡ സ്വരൂപമായി മാറും ചുട്ടിപ്പാറയിൽ സ്ഥാപിക്കുന്ന അയ്യപ്പവിഗ്രഹമെന്ന് മാർഗ്ഗദർശക മണ്ഡലം ജനറൽ സെക്രട്ടറി സത്സ്വരൂപാനന്ദ സരസ്വതി പറഞ്ഞു.
ചുട്ടിപ്പാറ ശ്രീഹരിഹര മഹാദേവർ ക്ഷേത്രം ട്രസ്റ്റിന്റെ നേതൃത്വത്തിൽ നടന്ന സാംസ്കാരിക സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു സ്വാമി. ക്ഷേത്രം ട്രസ്റ്റ് ചെയർമാൻ മോക്ഷഗിരി മഠം ഡോ. രമേഷ് ശർമ്മ അദ്ധ്യക്ഷത വഹിച്ചു.
നിങ്ങളുടെ വാട്സപ്പിൽ അതിവേഗം വാർത്തകളറിയാൻ ജാഗ്രതാ ലൈവിനെ പിൻതുടരൂ Whatsapp Group | Telegram Group | Google News | Youtube
ചുട്ടിപ്പാറയിൽ സ്ഥാപിക്കാൻ പോകുന്ന ലോകത്തെ ഏറ്റവും വലിയ അയ്യപ്പ ശിൽപ മാതൃകയുടെ പ്രകാശനം
ചുട്ടിപ്പാറ ക്ഷേത്രം ട്രസ്റ്റ് രക്ഷാധികാരി മകം തിരുനാൾ കേരള വർമ്മരാജ നിർവ്വഹിച്ചു. അയ്യപ്പ ശിൽപ്പത്തിന്റെ നിർമ്മാണ പ്രവർത്തനങ്ങളുടെ ആദ്യ ഫണ്ട് സമർപ്പണം കെ ഗജേന്ദ്രൻ കൃഷ്ണമൂർത്തി (ചെന്നൈ) നിർവ്വഹിച്ചു. തൃശൂർ പേരാമ്പ്ര ശ്രീ നാരായണ ചൈതന്യാ മഠം ശ്രീമദ് സ്വാമി ദേവ ചൈതന്യാനന്ദ സരസ്വതി അദ്ധ്യാത്മിക പ്രഭാഷണം നടത്തി. വാവര് സ്വാമിയുടെ പ്രതിനിധി നജീബ് മുസലിയാർ,
റവ. ഫാദർ യോഹന്നാൻ ശങ്കരത്തിൽ എന്നിവർ അനുഗ്രഹ പ്രഭാഷണം നടത്തി.
വാർഡ് കൗൺസിലർ എം സി ഷെരീഫ്,
മുൻ മുൻസിപ്പൽ ചെയർപേഴ്സൺ രജനി പ്രദീപ്, മുൻ പ്രമാടം ഗ്രാമ പഞ്ചായത്ത് അംഗം ലീലാരാജൻ, ആൾ ഇന്ത്യ വീരശൈവസഭ ജില്ലാ പ്രസിഡന്റ്
എം. ആർ വേണുനാഥ്, ക്ഷേത്രം ട്രസ്റ്റ് വൈസ് ചെയർമാൻ പി.കെ. സലിംകുമാർ ദ്വാരക, തെള്ളിയൂർ ബാലകൃഷ്ണപിള്ള, വിശ്വകർമ്മ സർവ്വീസ് സൊസൈറ്റി താലൂക്ക് യൂണിയൻ പ്രസിഡന്റ് ഉണ്ണി മെഴുവേലി, എസ് എൻ ഡി പി ശാഖാ യോഗം സെക്രട്ടറി സുരേഷ്കുമാർ
എന്നിവർ ആശംസകൾ അർപ്പിച്ചു. ട്രസ്റ്റ് ജോയിൻ സെക്രട്ടറി സത്യൻ കണ്ണങ്കര സ്വാഗതവും എക്സിക്യൂട്ടീവ് അംഗം പ്രകാശ് അഴൂർ കൃതജ്ഞതയും രേഖപ്പെടുത്തി.